Advertisment

കുവൈറ്റ് കെ.എം.സി.സി. - ഷറഫുദ്ദീൻ കണ്ണേത്ത് പ്രസിഡണ്ട് - അബ്ദുൾറസാഖ് പേരാമ്പ്ര ജനറൽ സെക്രട്ടറി

New Update

കുവൈറ്റ്:  കുവൈറ്റ് കെ.എം.സി.സി. അടുത്ത മൂന്ന് വർഷത്തേക്കുള്ള (2019,2020&2021) കേന്ദ്ര കമ്മറ്റി രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന യൂണിറ്റ്-ഏരിയ സംവിധാനത്തിൽ നിന്നും മാറി മണ്ഡലം-ജില്ലാ-സ്റ്റേറ്റ് ഘടനയിലേക്ക് കുവൈറ്റ് കെ.എം.സി.സി. കമ്മറ്റികൾ മാറിയതിന്റെ ഭാഗമായി പുതിയ കേന്ദ്ര കമ്മറ്റിയെ തിരഞ്ഞെടുത്തു.

Advertisment

publive-image

എഴുപത്തിരണ്ട് മണ്ഡലം കമ്മറ്റികളും പത്ത് ജില്ലാ കമ്മറ്റികളും രൂപീകരിച്ചതിനു ശേഷം, കഴിഞ്ഞ ദിവസം കുവൈത്തിലെ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ച് മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗവും ലോക കേരള സഭാംഗവുമായ ഷറഫുദ്ദീൻ കണ്ണേത്ത് പ്രസിഡണ്ടും എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര ജനറൽ സെക്രട്ടറിയും എം.ആർ.നാസർ ട്രഷററുമായ കമ്മറ്റിയാണ് നിലവിൽ വന്നത്.

വൈസ് പ്രസിഡണ്ടുമാരായി മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ.കെ.ഖാലിദ് ഹാജി, ശഹീദ് പട്ടിലത്ത്, ഹാരിസ് വള്ളിയോത്ത് സെക്രട്ടറിമാരായി സിറാജ് എരഞ്ഞിക്കൽ, മുഷ്താഖ് എൻജിനീയർ, ഷംസു.ടി.ടി., ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവരേയും തിരഞ്ഞെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

തുടർന്ന് ഷറഫുദ്ദീൻ കണ്ണേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന യോഗം പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ, നാസർ മഷ്ഹൂർ തങ്ങൾ, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, ഇസ്ലാമിക് കൗൺസിൽ പ്രസിഡണ്ട് ഷംസുദ്ദീൻ ഫൈസി, സൈനുദ്ദീൻ കടിഞ്ഞുമൂല, സി.പി.അബ്ദുൽ അസീസ്, സിറാജ് എരഞ്ഞിക്കൽ ആശംസകളർപ്പിച്ച് സംസാരിച്ചു. അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും എം.ആർ.നാസർ നന്ദിയും പറഞ്ഞു.

Advertisment