Advertisment

കുവൈത്ത് കെ.എം.സി.സി ബൈത്തുറഹ്മ സമർപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  കുവൈത്ത് കെ.എം.സി.സി നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന പത്ത് ബൈത്തുറഹ്മകളിലെ എട്ടാമത്തെ ബൈത്തുറഹ്മയുടെ സമർപ്പണം കോഴിക്കോട് ജില്ലയിലെ കിണാശ്ശേരി കുളങ്ങരപീടികയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

Advertisment

publive-image

വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങളിലൂടെ കുവൈത്ത് കെ.എം.സി.സി നടത്തുന്ന സേവനങ്ങൾ മഹത്തരവും, മാതൃകാപരവുമാണെന്ന് ഉൽഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു. പുതിയ ഘടനയിൽ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കുവൈത്ത് കെ.എം.സി.സി.ക്ക് കഴിയട്ടെയെന്നും തങ്ങൾ പറഞ്ഞു. ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു.

ബാക്കി രണ്ട് ബൈതുറഹ്മകളുടെ പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് കൊണ്ട് കുവൈത്ത് കെ.എം.സി.സി. കോർഡിനേറ്റർ എം.വി.സിദ്ദീഖ് മാസ്റ്റർ, കോഴിക്കോട് നോർത്ത് ഡിവിഷൻ കൗൺസിലർ ബീരാൻ കോയ, കുവൈത്ത് കെ.എം.സി.സി പ്രതിനിധികളായ അൻവർ വെള്ളയിൽ, സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് വെളുത്തേടത്ത്, നോർത്ത് മണ്ഡലം പ്രസിഡണ്ട് ഹാഷിം ഇടിയങ്ങര, ഹാഷിദ് മുണ്ടോത്ത്, നൗഷാദ് കിണാലൂർ, സലാം തരോൾ, ഉമ്മർ നസീഫ് മുസ്ലിം ലീഗ് നേതാക്കളായ നാസി മൂപ്പൻ, സക്കീർ, സുൽഫിക്കർ, അനീസ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ സ്വാഗതവും കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രവർത്തക സമിതിയംഗം ഹംസ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

Advertisment