Advertisment

കുവൈറ്റ് കെ.എം.സി.സി ചെസ്സ് ടൂർണമെന്റ് ഒക്ടോബർ 25

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  സ്പോർട്സ് സ്റ്റാർ കുവൈറ്റ് നൽകുന്ന പ്രൈസ്മണിക്കും ആസ്റ്റെറ ഗോൾഡ് & ഡയമണ്ട്സ് കോഴിക്കോട് നൽകുന്ന ട്രോഫിക്കും വേണ്ടി കുവൈറ്റ് കെ.എം.സി.സി സംസ്ഥാന സ്പോർട്സ് വിങ്ങ് സംഘടിപ്പിക്കുന്ന ഓൾ കേരള ചെസ്സ് ടൂർണമെന്റ് അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ ഒക്ടോബർ 25 നു വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു 3 മണി മുതൽ നടക്കും.

Advertisment

കുവൈറ്റിൽ വിസയുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന മൽസരത്തിൽ രെജിസ്ട്രേഷൻ ഫീസ് 3 ദിനാർ ആണ്. വിജയിക്ക് 100 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും അത്പോലെ രണ്ടാം സ്ഥാനം നേടുന്ന വ്യക്തിക്ക് 50 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും നൽകും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രെജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്ത നമ്പറുകളിലോ കുവൈറ്റ് കെ.എം.സി.സി സ്റ്റേറ്റ് ജില്ലാ മണ്ഡലം ഭാരവാഹികളുമായോ ബന്ധപെടാം.

+96566651095 (Shahul Beypore)

+96597269314 (Saidalavi)

+96550787809 (Hassan Balla)

Advertisment