Advertisment

പ്രവാസി വോട്ട് ചേര്‍ക്കാന്‍ കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അവസരമൊരുക്കുന്നു

New Update

ഫഹാഹീല്‍:  പ്രവാസി വോട്ടിന് അപേക്ഷ സമര്‍പ്പിക്കാന്‍ കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അവസരമൊരുക്കുന്നു. ഒക്ടോബര്‍ 19,20,21 (വെള്ളി, ശനി, ഞായർ) തിയ്യതികളില്‍ അബ്ബാസിയയിലും ഫഹാഹീലുമാണ് സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പാസ്‌പോര്‍ട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, വോട്ടര്‍ ഐഡി കാര്‍ഡ് കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്‍റെ ഐഡി കാര്‍ഡ്, കുവൈത്തിലെ താമസ വിവരം തുടങ്ങിയ വിവരങ്ങളുമായി പ്രത്യേക സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലോ കെ.എം.സി.സി ഓഫിസിലോ എത്തിക്കുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 96951617‬, 55183202‬, 98902300‬, ‭99763603‬, ‭99628103 (ഫഹാഹീല്‍ ), 90022786, ‭94433088‬, 65023055‬, 99436409 ( അബ്ബാസിയ ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് ഭാരവാഹികള്‍ അറിയിച്ചു.

Advertisment