Advertisment

സഹജീവി സ്നേഹത്തിനു കയ്യടി നേടി കുവൈറ്റ് കെഎംസിസി നേതാവ് എം ആർ നാസർ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: വിസിറ്റ് വിസയിൽ കുവൈത്തിലെത്തിയ കുടുംബിനിയെ നിയമ നടപടിയുടെ ഭാഗ മായി അധികൃതർ കസ്റ്റഡിയിലെടുത്തപ്പോൾ മോചന ശ്രമവുമായി രണ്ട് ദിനം കൂടെ നിന്ന കെഎംസിസി നേതാവിന് നന്ദി പ്രകാശിപ്പിച്ചും സ്നേഹാഭിവാദ്യങ്ങൾ നേർന്നും ബന്ധുക്കൾ.

Advertisment

കഴിഞ്ഞ വ്യാഴം രാത്രി 2 മണിയ്ക്കാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതി അധികൃതരുടെ കസ്റ്റഡിയിലായ വിവരം കേരള മുസ്ലിം കൾച്ചറൽ സെന്റർ സംസ്ഥന ട്രഷറർ എംആർ നാസറിനെ മലപ്പുറം ജില്ലാ ട്രഷറർ അയ്യൂബ് പുതുപ്പറമ്പ് അറിയിക്കുന്നത്.

publive-image

തത്സമയം തന്നെ ഒട്ടും വൈകാതെ വിമാനത്താ വളം എമിഗ്രേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് യാത്ര മുടങ്ങിയതും,ഡിപ്പാർട്മന്റിന്റെ കസ്റ്റഡി യിലായതെന്നും അറിയുന്നത്.  കാലാവധി കഴിഞ്ഞ വിസ പുതുക്കിയിട്ടുണ്ടെന്നും യാത്ര തടസ്സമില്ലെന്നും പറഞ്ഞ സ്വദേശിയുടെ ഉറച്ച വാക്കിൽ വിശ്വസിച്ചാണ് തൃശൂർ കടലായി സ്വദേശിനി നാട്ടിലേക്ക് തിരിക്കാൻ തയ്യാറായി എയർപ്പോട്ടിലെത്തിയത്. ഇവർ ഏഴ് മാസം ഗർഭിണിയാണ്.

വ്യാഴായ്ച്ച അർദ്ധ രാത്രി കസ്റ്റഡിയിലായ യുവതിയെ വെള്ളി. ശനി അവധി കഴിഞ്ഞാണ് പുറത്തിറക്കാനുള്ള ശ്രമങ്ങൾ നാ സർ സാഹിബ് തുടരുന്നത്. ഞായറാഴ്ച്ച തന്നെ ഡിപ്പാർട്ടമെന്റ് തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയെങ്കിലും വിസപുതുക്കിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ച സ്വദേശിയുടെ കയ്യിലായതിനാൽ യുവതിക്ക് പുറത്തിറങ്ങാനായില്ല.

സ്വദേശിയിൽ നിന്നും വിസ കൈപ്പറ്റിയ തിന് ശേഷം മറ്റ് നടപടികൾ പൂർത്തിയാക്കിയാ ണ് ആറ് മാസമായി വിസ കാലാവധി കഴിഞ്ഞ യുവതിയ്ക്ക് ഫിങ്കർ പ്രിന്റ് പോലുമില്ലാതെ പുറത്തിറങ്ങാനായത്. ഇന്ന് രാത്രി തന്നെ തൃശൂർ സ്വദേശിയായ അവർ നാട്ടിലേക്ക് യാത്ര തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരന്തര ഇടപെടലുകളിലൂടെ സഹജീവി സ്നേഹത്തിന്റെ മറ്റൊരു മാതൃകയാണ് എംആർ നാസർ.

Advertisment