Advertisment

കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതെന്ന് വി കെ ശ്രീകണ്ഠന്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:   പ്രളയവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ കെ എം സി സി പോലുന്ന സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതും മറ്റുള്ളവര്‍ക്ക് പ്രചോദനവുമാണെന്ന് വി കെ ശ്രീകണ്ഠന്‍ എം പി.

Advertisment

publive-image

ജാതി മത ചിന്തകൾക്കതീതമായി പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ കഴിയുന്നു എന്നതാണ് മുസ്ലിം ലീഗിന്റെ അനുകരണീയ മാതൃകയെന്നും ശ്രീകണ്ഠൻ പറഞ്ഞു. കെ.എം.സി.സി. പാലക്കാട് ജില്ലാ കമ്മറ്റി നൽകിയ സ്വീകരണസമ്മേളനത്തെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു വി കെ ശ്രീകണ്ഠന്‍.

publive-image

ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറൽ സെക്രട്ടറി റസാഖ് മണ്ണാർക്കാട് സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുറസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.

publive-image

ഒഐസിസി ദേശീയ പ്രസിഡന്റ് വർഗീസ്‌ പുതുക്കുളങ്ങര, കെഎംസിസി ആക്റ്റിങ് സെക്രട്ടറി എഞ്ചിനിയർ മുഷ്ത്താഖ്, എം ആർ നാസർ (സംസ്ഥാന ട്രഷറര്‍) എന്നിവർ പ്രസംഗിച്ചു.  ജില്ലയുടെ ഉപഹാരം ജില്ലാകമ്മിറ്റി അംഗങ്ങൾ എംപിക്ക് കൈമാറി. വിവിധ മണ്ഢലങ്ങൾക്ക് വേണ്ടി അൻസാർ കപ്പൂർ (തൃത്താല

അഷ്‌റഫ്‌ (ഷൊർണൂർ), സൈദലവി (പട്ടാമ്പി), നിഷാബ് ലക്കിടി (ഒറ്റപ്പാലം), ബഷീർ തെങ്കര (മണ്ണാർക്കാട്), സകീർ ഹുസൈൻ (പാലക്കാട്‌ മേഖല) എന്നിവർ ഷാൾ അണിയിച്ചു.

publive-image

ജില്ലാ ഭാരവാഹികളായ റഫീഖ് മുടപ്പക്കാട്, സൈതലവി ഒറ്റപ്പാലം, ബഷീർ വജ്‌ദാൻ, വഹാബ്, സൈനുൽ ആബിദ് എന്നിവർ പങ്കെടുത്തു.

 

Advertisment