Advertisment

കണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷന്‍ കുവൈറ്റ് 'കോലത്തുനാട് മഹോത്സവം 2019' ഒക്ടോബര്‍ 18 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  കണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷന്‍ കുവൈറ്റ് ഒരുക്കുന്ന 'കോലത്തുനാട് മഹോത്സവം 2019' ഒക്ടോബര്‍ 18 ന് അബ്ബാസിയയിലെ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളില്‍ വച്ച് വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 10 മണി വരെ നടത്തപ്പെടും.

Advertisment

കുവൈറ്റിലെ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന രണ്ടാമത് കെ ഇ എ സ്റ്റാര്‍ സിംഗര്‍ 2019 (കെ ഇ എ സ്റ്റാര്‍ സിംഗര്‍ 2019) മത്സരം അന്നേദിവസം വൈകിട്ട് 3 മണിക്ക് ആരംഭിക്കും.

publive-image

10 വയസിനും 15 വയസിനും ഇടയില്‍പ്രായമുള്ള കുട്ടികള്‍ക്കായാണ് മത്സരം നടത്തപ്പെടുന്നത്. ഇതോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം വൈകിട്ട് 5. 30 ന് ഇന്ത്യന്‍ അംബാസഡര്‍ ജീവസാഗര്‍ ഉദ്ഘാടനം ചെയ്യും.

ഉപ്പും മുളകും പരിപാടിയിലെ 'ബാലുവും നീലുവും' ചേര്‍ന്നൊരുക്കുന്ന ഹാസ്യപരിപാടിയും പ്രശസ്ത ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാനസന്ധ്യയും ഇതോടൊപ്പം നടത്തപ്പെടും. ഇതിനോടകം സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടിലും കുവൈറ്റിലും നടത്തിക്കഴിഞ്ഞതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

publive-image

പ്രസിഡന്റ് ഷെറിന്‍ മാത്യു, ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സതീഷ്‌ കുമാര്‍, രക്ഷാധികാരി മധുകുമാര്‍, ട്രഷറര്‍ പുഷ്പരാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment