Advertisment

കുവൈറ്റ് കെ കെ പി എസ്സ് 'കൊട്ടാരക്കരോത്സവം 2020' വർണ്ണാഭമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  കുവൈറ്റിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം (കെ.കെ.പി.എസ്സ്)  "കൊട്ടാരക്കരോത്സവം 2020" കാരുണ്യ ഭവനം ഫെബ്രുവരി 14 നു ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ വച്ച് നിറഞ്ഞ സദസ്സിനു മുന്നിൽ നടന്നു.

Advertisment

publive-image

സംഗീത - ഹാസ്യ രാവ്‌ ചലച്ചിത്ര താരവും സംവിധായകനുമായ രമേശ് പിഷാരടി ഉദ്‌ഘാടനം നിർവഹിച്ചു.  പ്രസിഡന്‍റ് രതീഷ് രവി അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ജി ബി കെ ജോൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ ആശംസ അർപ്പിച്ചു.

ജനറൽ കൺവീനർ റെജിമോൻ ജോർജ്ജും, സോണി സൂസമ്മ അബ്രഹാമും ആശംസ അർപ്പിച്ചു.

ചെയർമാൻ മെട്രോ മെഡിക്കൽ കെയർ ഹംസ പയ്യന്നൂർ, ഹൈടെക് വിനോദ്, അഹമ്മദി ട്രാഫിക് മേധാവി റാഷിദ് അൽ അജ്മി, ബിനോയ് സെബാസ്റ്റ്യൻ, ജോൺ വർഗീസ്, ഷംസു താമരക്കുളം, ഷൈനി ഫ്രാങ്ക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

publive-image

സന്തോഷ്  കളപ്പില നന്ദി രേഖപ്പെടുത്തി. സുവനീർ പ്രകാശനം സ്‌പോൺസർഷിപ്പ് കൺവീനർ അൽ അമീൻ നിന്നും ഏറ്റുവാങ്ങി ചലച്ചിത്രതാരം രമേശ് പിഷാരടി സുവനീയർ പ്രകാശനം നിർവഹിച്ചു.

തുടര്‍ന്ന് പിന്നണി ഗായിക ലേഖ അജയും ഐഡിയ സ്റ്റാർ സിംഗർ സുധീഷും ഡിലൈറ്റ്സ്‌ മ്യൂസിക് ബാൻഡ് ചേർന്നൊരുക്കുന്ന സംഗീത വിരുന്നും ഏഷ്യാനെറ്റ് റിയാലിറ്റി ഷോ "സ്മൈൽ പ്ലീസ് വിന്നർ" ശിവ മുരളി, ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ് വിന്നർ  രഞ്ജിഷ് കല്ല്മാം, കോമഡി സ്റ്റാർ ടീം റബ്ബജിത്ത് രസിക തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങു തകർത്തു.

തുടർന്ന് കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, വൈവിധ്യമാർന്ന കലാ പരിപാടികളും അവതരിപ്പിച്ചു.

Advertisment