Advertisment

പ്രതികൂല കാലാവസ്ഥയിലും സംഗീത മഴ വർഷിച്ച് കൊയിലാണ്ടി ഫെസ്റ്റ്

New Update

കുവൈറ്റ്:  കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ നാലാം വാർഷികം കൊയിലാണ്ടി ഫെസ്റ്റ് 2018 അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ കൊയിലാണ്ടി കൂട്ടം സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ ശിഹാബുദ്ദീൻ എസ്.പി.എച്ച് ഉൽഘാടനം ചെയ്തു.

Advertisment

publive-image

പ്രസിഡന്റ് ഷാഹുൽ ബേപ്പൂർ അദ്യക്ഷത വഹിച്ച പരിപാടിയിൽ മലബാർ ഗോൾഡ് ആൻഡ് ഡൈമൻഡ്‌സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ മുഖ്യാതിയിയായ ഗ്ലോബൽ ചെയർമാനുള്ള ആദരവ് നൽകി. സുവനീർ ഹംസ പയ്യന്നൂരിൽ നിന്ന് രക്ഷാധികാരി റഊഫ് മഷൂർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

publive-image

കുവൈറ്റ് ചാപ്റ്റർ അടുത്ത വർഷം ആരംഭിക്കുന്ന പ്ലസ്-ടു പാസ്സായി ഉപരിപഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള ഫോം കുവൈറ്റ് ചെയർമാൻ ഷാഹിദ് സിദ്ദീഖിൽ നിന്ന് വൈസ് പ്രസിഡന്റ് ജോജി വർഗീസ് ഏറ്റുവാങ്ങികൊണ്ട് പ്രകാശനം ചെയ്തു.

publive-image

ഗായകനും സംഗീതസംവിധായകനുമായ ശ്രീനാഥ് ശിവശങ്കറിന്‌ അബ്ദുൽ ഖാലിക്കും ജലാൽ മാഗ്നക്ക് ജയകുമാറും, വിഷ്ണുവിന് അസീസ് തിക്കോടിയും മൊമെന്റോ നൽകി. ഹബീബുള്ള മുറ്റിച്ചൂലിനും ഷെറഫ് കുഴിപ്പുറത്തിനുമുള്ള ഉപഹാരം എൻ.എ മുനീറും, വിപിൻ ഗംഗാധരനും കൈമാറി.

publive-image

സുശാന്ത് കോരപ്പുഴയുടെ നേതൃത്വത്തിൽ വാദ്യമേളവും ഡി.കെ ഡാൻസ് വേൾഡിന്റെയും ടീം മർഹബയുടെയും നേതൃത്വത്തിൽ നടത്തിയ സിനിമാറ്റിക്- ഫ്യൂഷൻ ഡാൻസുകളും മനോജ് കുമാർ കാപ്പാടിന്റെ സംവിധാനത്തിൽ ഒരുക്കിയ മെഗാ ഷോ "മഴ"യും ശ്രീനാഥും ജലാലും വിഷ്ണുവും ചേർന്നവതരിപ്പിച്ച ഗാനമേളയും പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും കലാപ്രേമികളുടെ മനസ്സ് കീഴടക്കികൊണ്ട് കൊയിലാണ്ടി ഫെസ്റ്റ് 2018ന്റെ മാറ്റ് കൂട്ടി.

publive-image

സ്ത്രീകൾക്കായി നടന്ന പാചകമത്സരത്തിൽ ഷെൽമി റിജാസ് വിജയിയായി. ജനറൽ സെക്രട്ടറി ദിലീപ് അരയടത്ത് സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.

publive-image

publive-image

publive-image

publive-image

Advertisment