Advertisment

കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ മീറ്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ മീറ്റ് ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ രക്ഷാധികാരി രാജഗോപാൽ ഇടവലത്ത് ഉൽഘാടനം ചെയ്തു.

Advertisment

പ്രസിഡന്റ് മൻസൂർ മുണ്ടോത്ത്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുവൈറ്റ് ചാപ്റ്റർ പ്ലസ്-ടു പാസായി ഉപരിപഠനത്തിനു പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി തുടങ്ങിയ വിദ്യാഭ്യാസ ഹസ്തം 2019നെ കുറിച്ച് ചെയർമാൻ ഷാഹുൽ ബേപ്പൂർ വിശദീകരിച്ചു. സാലിഹ് ബാത്ത റമദാൻ സന്ദേശം കൈമാറി, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+പ്ലസ് നേടിയ കുവൈറ്റ് ചാപ്റ്റർ അംഗം മുഹമ്മദ്. സി ഉള്ളിയേരിയുടെ മകൾ മിൻഫ ഫാത്തിമക്ക് ഉള്ള കുവൈറ്റ് ചാപ്റ്റർ ഉപഹാരം അബ്ദുൽ ഖാലിക്ക് നൽകി.

വിദ്യാഭ്യാസഹസ്തം പദ്ധതിയുടെ ആദ്യ അപേക്ഷ ഫോം റൗഫ് മശൂരിൽ നിന്ന് ഷാജഹാൻ പി.കെ ഏറ്റുവാങ്ങി. കെ.ഡി.എൻ.എ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ, കെ.ഡി.എ ജനറൽ സെക്രട്ടറി അബ്ദുൽ നജീബ്.ടി.കെ, ഷാഹിദ് സിദ്ദീഖ്, ബാബു ഫ്രാൻസിസ് ബഷീർ ബാത്ത, എന്നിവർ ആശംസകൾ നേർന്നു.

പ്രോഗ്രാം കൺവീനർ അസ്‌ലം അലവി, ഭാരവാഹികൾ ആയ ജോജി വർഗീസ്, റഷീദ് ഉള്ളിയേരി, സനു കൃഷ്ണൻ, സയ്യദ് ഹാഷിം എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട് സ്വാഗതവും ട്രെഷറർ അക്‌ബർ ഊരള്ളൂർ നന്ദിയും പറഞ്ഞു.

Advertisment