Advertisment

കുവൈറ്റ് കോഴിക്കോട് ജില്ലാ അസോസിയേഷൻ 'മെട്രോ മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2019' മാർച്ച് 22 വെള്ളിയാഴ്ച്ച

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ഒൻപതാം വാർഷികാഘോഷം 'മെട്രോ മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2019' മാർച്ച് 22 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ ഇന്ത്യൻ ഇൻറ്റഗ്രേറ്റഡ് സ്കൂളിൽ വെച്ച് നടക്കുകയാണ്.

Advertisment

ആഘോഷ പരിപാടികൾ പ്രമുഖ കുവൈറ്റ് ബ്ലോഗറും , എഴുത്തുകാരിയും, ചാനൽ അവതാരികയും, അദ്ധ്യാപികയുമായ മറിയം അൽ കബന്ദി ഉദ്ഘാടനം നിർവ്വഹിക്കും.

publive-image

സമൂഹത്തിൽ രോഗാവസ്ഥ മൂലം പ്രയാസമനുഭവിക്കുന്ന നിർദ്ധനരും, നിരാലംബരുമായവർക്ക് വേണ്ടി ചികിത്സാസഹായ സാമ്പത്തിക സമാഹരണമാണ് കോഴിക്കോട് ഫെസ്റ്റ് 2019 ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി അസോസിയേഷൻ രൂപീകൃതമായതു മുതൽ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതി കാര്യക്ഷമമായി പ്രവർത്തിച്ചു വരികയാണ്.

നാളിതുവരെ കാൻസർ, വ്യക്കരോഗങ്ങൾ,ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിച്ചുകൊണ്ടിരിക്കയാണ്. ഇതിനോടൊപ്പം തന്നെ അംഗങ്ങൾക്ക് നേരിടുന്ന ജീവഹാനി, മറ്റു രോഗങ്ങൾ എന്നിവക്ക് കുടുംബക്ഷേമ പദ്ധതിയും പ്രവർത്തിക്കുന്നു.

നടപ്പുവർഷവും മുൻ വർഷത്തെ അവസാന ഘട്ടത്തിലും ഞങ്ങളുടെ രണ്ടു സഹോദരന്മാർ നമ്മെ വിട്ടു പിരിഞ്ഞു. കുടുംബക്ഷേമ പദ്ധതി പ്രകാരം അവരുടെ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായം കാലതാമസം നേരിടാതെ അസോസിയേഷൻ വിതരണം ചെയ്തു കഴിഞ്ഞു.

അസോസിയേഷൻ ക്ഷേമപദ്ധതിലൂടെയും, കാരുണ്യം പദ്ധതിയിലൂടെയും 70 ലക്ഷത്തോളം രൂപയുടെ (12 ലക്ഷം രൂപ ഈ വർഷം) ആനുകൂല്യങ്ങൾ ഇതിനോടകം വിതരണം പൂർത്തിയായി. കോഴിക്കോട് ജില്ലാ കേന്ദ്രമാക്കിയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഒട്ടനവധി അപേക്ഷകൾ നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ട്‌. ഇതെല്ലം പൂർത്തികരിക്കാൻ കോഴിക്കോട് ഫെസ്റ്റ് പോലുള്ള പരിപാടികളിലൂടെ തുക സമാഹരി ക്കുകയാണ് ലക്ഷ്യം.

കോഴിക്കോടിന്റെ മതേതരപാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് മതസൗഹാർദ്ദം പരിപോഷിപ്പിക്കാനുതകുന്ന വിവിധ ആഘോഷങ്ങൾ അസോസിയേഷൻ സംഘടിപ്പിക്കുകയുണ്ടായി. ഇഫ്ത്താർ സംഗമം, ഓണം ഈദ് ആഘോഷം, ക്രിസ്തുമസ് പുതുവത്സരാഘോഷം എന്നിവ ഇതിൽപെടുന്നവയാണ്. ഈ പരിപാടികളെല്ലാം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

publive-image

അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹിളാവേദിയും, ബാലവേദിയും കഴിഞ്ഞ വർഷം മികച്ച പ്രവർത്തനമാണ് കാഴ്ച്ചവെച്ചത്. മെഡിക്കൽ സെമിനാർ, മെഡിക്കൽ ക്യാമ്പ്, മാതൃഭാഷ പഠന ക്ലാസ്സുകൾ എന്നിവ എടുത്തു പറയേണ്ട മറ്റു പരിപാടികളാണ്.

മഹാമാരിയിൽ കേരളം നേരിട്ട പ്രളയത്തിൽ കേരള മനഃസാക്ഷിക്കൊപ്പം നിൽക്കാൻ ആഘോഷ പരിപാടികൾ മാറ്റി വെച്ച് സാമ്പത്തിക സമാഹരണത്തിനുവേണ്ടി അസോസിയേഷൻ പ്രവർത്തിച്ചു. ഇതിന്റെ സമാഹരണ തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിദാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

പ്രശസ്ത ഗായകനും ഇന്ത്യൻ ഐഡൽ സംഗീത മത്സര ജേതാവ് വൈഷ്ണവ് ഗിരീഷാണ് കോഴിക്കോട് ഫെസ്റ്റ് 2019 ന്റെ സംഗീത വിരുന്ന് നയിക്കുന്നത്. മലയാള സിനിമാ പിന്നണി ഗായിക സിന്ധു പ്രേംകുമാർ , പ്രശസ്ത ഗായകൻ നിഹാസ് ഭാവന എന്നിവർ സംഗീത സായാഹ്നത്തിൽ പങ്കെടുക്കുന്നു. കൂടാതെ കുവൈറ്റിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നു.

ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് സമൂഹത്തിൽ നിന്ന് നിർലോഭമായ സഹായ സഹകരണങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് ഫെസ്റ്റ് 2019 വൻ വിജയമാക്കുവാൻ നിങ്ങളുടെ പരിപൂർണ്ണ സഹകരണം വീണ്ടും അഭ്യർത്ഥിക്കുന്നു. എല്ലാവരെയും മെട്രോ മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2019 ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഷൈജിത്ത് കെ. (പ്രസിഡണ്ട്), അബ്ദുൾ നജീബ്.ടി.കെ. (ജനറൽ സെക്രട്ടറി), വിനീഷ് (ട്രഷറർ), ഹമീദ് കേളോത്ത് (ജനറൽ കൺവീനർ- മെട്രോ മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2019), ഹംസ പയ്യന്നൂർ (വൈസ് ചെയർമാൻ & സി.ഇ.ഒ. മെട്രോ മെഡിക്കൽ കെയർ,കുവൈറ്റ്.), സ്മിതാ രവീന്ദ്രൻ (പ്രസിഡണ്ട് മഹിളാവേദി), ഷിജു കട്ടിപ്പാറ (മീഡിയ സെക്രട്ടറി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment