Advertisment

കുവൈറ്റില്‍ 'കോഴിക്കോട് ഫെസ്റ്റ് 2019' വര്‍ണ്ണാഭമായ പരിപാടികളോടുകൂടി അരങ്ങേറി.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് ഒന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ മെട്രോ മെഡിക്കല്‍ കെയര്‍ 'കോഴിക്കോട് ഫെസ്റ്റ് 2019' എന്ന പേരില്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടുകൂടി അരങ്ങേറി. ജനറല്‍ കണ്‍വീനര്‍ ഹമീദ് കേളോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷൈജിത് കെ അധ്യക്ഷം വഹിച്ചു.

Advertisment

publive-image

കുവൈറ്റ് ബ്ലോഗറും എഴുത്തുകാരിയും ചാനല്‍ അവതാരികയും അധ്യാപികയും മലയാള ഭാഷ അനായാസം കൈകാര്യം ചെയ്ത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ മറിയം അല്‍ കബന്ദിയാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്.

publive-image

തന്റെ അമ്മ മലയാളിയാണെന്നും അതുകൊണ്ട് രണ്ടു രാജ്യങ്ങളിലെ ഭാഷയും സംസ്കാരവുമായി ഇഴചേര്‍ന്നുള്ള ജീവിതമാണ് തന്റെതെന്നും മറിയം പറഞ്ഞു. കേരളത്തില്‍ എത്തുമ്പോള്‍ സാരിയും ചുരിദാറും ഉപയോഗിക്കാറുണ്ടെന്നും ഇവിടുത്തെ വസ്ത്രധാരണവുമായി കേരളത്തിലെത്തി മലയാളം സംസാരിക്കുമ്പോള്‍ ആളുകള്‍ക്ക് ഞാന്‍ മലയാളിയാണോ അറബിയാണോ എന്ന് സംശയം തോന്നുന്നതുകൊണ്ടാണ് കേരളത്തിലെ ഡ്രസ് ഉപയോഗിക്കുന്നതെന്നും മലയാള ഭാഷ സംസാരിച്ചതിന്റെ പേരിലാണ് താന്‍ പ്രശസ്തയായതെന്നും മറിയം പറഞ്ഞു.

publive-image

അബ്ദുള്‍ നജീബ് ടി കെ, മലയില്‍ മൂസക്കോയ, ഹംസ പയ്യന്നൂര്‍, പരേഷ് പരിദാര്‍, നാസര്‍ പട്ടാമ്പി, സ്മിത രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിനീഷ് നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകരായ വൈഷ്ണവ് ഗിരീഷ്‌, സിന്ധു പ്രേംകുമാര്‍, നിഹാല്‍, ഭാവന എന്നിവരുടെ ഗാനമേളയും ഡി കെ ഡാന്‍സ്‌ വേള്‍ഡിന്റെ ഡാന്‍സും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

publive-image

publive-image

publive-image

 

 

 

 

Advertisment