Advertisment

നാദാപുരം മണ്ഡലം കുവൈറ്റ്‌ കെഎംസിസി മയ്യത്ത് നിസ്‌ക്കാരവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും പൗരപ്രമുഖനുമായ വരപ്പുറത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ മയ്യത്ത് നിസ്‌കാരവും പ്രാർത്ഥനാ സദസും കുവൈത്ത് കെ എം സി സി ഓഫീസിൽ വച്ചു നടന്നു.

മയ്യിത്ത് നിസ്കാരത്തിനും തുടർന്നു നടന്ന പ്രാർത്ഥനക്കും കുവൈറ്റ്‌ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി ശെരീഫ് ഒതുക്കുങ്ങൽ നേതൃത്വം നൽകി. പ്രസ്തുത പ്രാർത്ഥന സദസ്സിൽ കുവൈറ്റ്‌ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രെസിഡെൻഡ്മാരായ സുബൈർ പാറക്കടവ്, അസ്‌ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി ടി ടി ഷംസു ട്രഷറർ എം ആർ നാസർ, ജില്ലാ പ്രെസിഡെന്റ് ഫാസിൽ കൊല്ലം, വൈസ് പ്രസിഡന്റ്‌ VTK  മുഹമ്മദ്, നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുല്ല മാവിലായി, ട്രഷറർ റഷീദ് ഒന്തത്ത്‌, വൈസ് പ്രസിഡന്റ്‌ ഖാലിദ് എടച്ചേരി, സെക്രട്ടറി സിറാജ് ചെനോളി,റഷീദ് പയന്തോങ്.

മുഹമ്മദ് ഷാഫി മറ്റു സ്റ്റേറ്റ് ജില്ലാ മണ്ഡലം നേതാക്കന്മാരും പ്രവർത്തകൻമാരും പങ്കെടുത്തു.

Advertisment