Advertisment

കെ.ടി. ജലീലിനെതിരെയുള്ള സമരം: പോലീസ് അക്രമണം പ്രതിഷേധാർഹം - കുവൈത്ത് കെ.എം.സി.സി. താനൂർ മണ്ഡലം കമ്മറ്റി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ബന്ധു നിയമന വിവാദത്തിൽ ഉൾപ്പെട്ട മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ എം.എസ്.എഫ് നേതാക്കൾ താനൂരിൽ നടത്തിയ ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ അടിച്ചമർത്താൻ പിണറായി സർക്കാർ ഒരുമ്പെട്ടാൽ അതിനെതിരെ പ്രതികരിക്കാൻ മുസ്ലിം ലീഗിന്റെ പോഷക ഘടകങ്ങളോടൊപ്പം കെ.എം.സി.സി.യും മുന്നിട്ടിറങ്ങുമെന്നും അറസ്റ്റ് ചെയ്ത നിറമരുതൂർ പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡണ്ട് മുഹ്സിൻ മാടമ്പാട്ട്, അജ്മൽ തിരൂർ, തവനൂർ മണ്ഡലം എം.എസ്.എഫ്. ട്രഷറർ ഷഫീഖ്, നിറമരുതൂർ പഞ്ചായത്ത്‌ എം.എസ്.എഫ്. ട്രഷറർ സാബിർ ഉണ്ണിയാൽ, ജാബിർ തിരൂർ, റഹീസ്, ഷമീൽ നേതാക്കളെ ഉടൻ വിട്ടയക്കണമെന്നും ആക്റ്റിംഗ് പ്രസിഡണ്ട് എഞ്ചി.യാസർ ജനറൽ സെക്രട്ടറി മുസ്തഫ മായിനങ്ങാടി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Advertisment