Advertisment

പുൽവാമ ഭീകരാക്രമണത്തിൽ ലാൽകെയേർസ്സ്‌ കുവൈറ്റ്‌ ശ്രദ്ധാഞ്ജലി അർപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചസി ആർ പി എഫ് ജവാന്മാർക്ക്‌ ലാൽകെയേർസ്സ്‌ കുവൈറ്റ്‌ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു.

Advertisment

publive-image

വന്ദേമാതര ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍; ചടങ്ങിൽ കാശ്മീരിൽ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ അനിൽ കുമാർ (9. Para. Commando NSG/SAG GTK ), റിട്ട. നാവിക സേന ഉദ്യോഗസ്ഥൻ മുരളി എസ്‌ പണിക്കർ, സെക്രട്ടറി ഷിബിൻ ലാൽ, അഡ്വൈസറി ബോർഡ്‌ മെമ്പർ മനോജ്‌ മാവേലിക്കര എന്നിവർ അനുശോചന പ്രസംഗം നടത്തി.

publive-image

പ്രസിഡന്റ് രാജേഷ് ആർ ജെ അദ്ധ്യക്ഷത വഹിച്ചു. രാജ്യം ഭീകരവാദികളിൽ നിന്നും നേരിടുന്ന ആക്രമണങ്ങളെ അപലപിക്കുകയും, രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ക്യാപ്റ്റൻ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, മെഴുകുതിരി തെളിയിച്ച്‌ പ്രാർത്ഥനയും നടത്തി. ദേശീയഗാനത്തോട്‌ കൂടി ചടങ്ങ് അവസാനിപ്പിച്ചു.

publive-image

Advertisment