Advertisment

കൊയിലാണ്ടി കൂട്ടം എല്‍സിഎച്ച്എഫ് പൊതുചർച്ച

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ എല്‍സിഎച്ച്എഫ് ഗുണവും ദോഷവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് സ്കൂളിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി കുവൈറ്റ് ചാപ്റ്റർ ചെയർമാൻ ഷാഹുൽ ബേപ്പൂർ ഉൽഘാടനം ചെയ്തു.

Advertisment

publive-image

പ്രസിഡന്റ് മൻസൂർ മുണ്ടോത്ത്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൃസ്വസന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കുവൈറ്റിലെ മുൻകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ സിദ്ദീഖ് കൂട്ട്മുഖത്തിന് സ്വീകരണം നൽകി. തുടർന്നു നടന്ന സംവാദത്തിൽ മനോജ് കുമാർ കാപ്പാട് മോഡറേറ്റർ ആയും ഫൈസൽ മഞ്ചേരി എല്‍സിഎച്ച്എഫ് ന്റെ ഗുണവശവും അബ്ദുൽ ഹമീദ് എല്‍സിഎച്ച്എഫ് ന്റെ ദോഷവശവും സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.

publive-image

സദസ്സിൽ നിന്നും ഉയർന്നുവന്ന ചോദ്യങ്ങൾക്കെല്ലാം ഇരുവരും വ്യക്തമായി മറുപടികൾ നൽകിയപ്പോൾ സംവാദം തുറന്ന ചർച്ചക്ക് വഴി ഒരുക്കി. രക്ഷാധികാരി റൗഫ് മഷൂർ, ഷാഹിദ് സിദ്ദീഖ്, സാമൂഹിക പ്രവർത്തകൻ ഹസ്സൻ കോയ എന്നിവർ സംസാരിച്ചു. സെക്രട്ടറി സനു കൃഷ്ണൻ സ്വാഗതവും ട്രഷറർ അക്‌ബർ ഊരള്ളൂർ നന്ദിയും പറഞ്ഞു.

publive-image

publive-image

publive-image

 

Advertisment