Advertisment

കുവൈത്തിലെ പത്താമത് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടേയ്ലറായ ലുലു ഗ്രൂപ്പിന്റെ കുവൈത്തിലെ പത്താമത് ഹൈപ്പർ മാർക്കറ്റ് ഫഹഹീലിൽ പ്രവർത്തനമാരംഭിച്ചു. കുവൈത്ത് വ്യവസായ വകുപ്പ് മേധാവി അബ്ദുൽ കരീം താഖി അബ്ദുൽ കരീമാണ് പുതിയ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.

Advertisment

publive-image

ചടങ്ങിൽ യു.എ.ഇ, ഇന്ത്യ, മലേഷ്യ, ഫിലിപ്പൈൻസ്, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാരും സന്നിഹിതരായിരുന്നു. ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

publive-image

ലുലു ഗ്രൂപ്പിന്റെ 184 മത് ഹൈപ്പർ മാർക്കറ്റാണിത്.കുവൈത്തിൽ മൂന്ന് ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും ഫഹാഹീലിലേ ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്ക് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

publive-image

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജി .സി.സി. രാജ്യങ്ങൾ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി ഇരുപത് ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു.

publive-image

ചടങ്ങിൽ ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രുപാവാല, എക്സിക്യുട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം. എ., ലുലു കുവൈത്ത് ഡയറക്‌ടർ മുഹമ്മദ് ഹാരിസ് എന്നിവരും സംബന്ധിച്ചു. വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ ഫഹഹീലിൽ എത്തിയത്.

publive-image

 

 

Advertisment