Advertisment

അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ മദ്രസ ഫെസ്റ്റ് 2019

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  കെ ഐ ജി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ മദ്രസ ഫെസ്റ്റ് 2019 നടത്തുന്നു. വിദ്യാർത്ഥികളുടെ കലാ വൈജ്ഞാനിക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന ഫെസ്റ്റ് മാർച്ച് 29 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഖൈത്താനിലെ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

Advertisment

publive-image

കെ ഐ ജി പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ ഉത്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ കെ ഐ ജി വെസ്റ്റ് മേഖല പ്രസിഡണ്ട് ശരീഫ് പി ടി, മദ്രസ പി ടി എ പ്രസിഡണ്ട് അസ്മർ, മദ്രസ പ്രിസിപ്പൽ അനീസ് അബ്ദുൽ സലാം എന്നിവർ പങ്കെടുക്കും.

കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് ഈ വർഷം തുടങ്ങിയ ഹെവൻസ് കോഴ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ, ഫ്യുഷൻ ഡാൻസ്, ഒപ്പന, അബ്രല ഡാൻസ്, ദഫ്ഫ് മുട്ട്, ഡാന്ഡിയ, അറബിക്ക് ഡാൻസ്, അറബി ഗാനം, സംഘഗാനം. ഖവാലി തുടങ്ങിയ വൈവിധ്യമായ കലാപരിപാടികൾ അരങ്ങേറും.

മദ്രസയിൽ പഠിക്കുന്ന, ഏകദേശം മുഴുവൻ കുട്ടികളും അണിനിരക്കുന്ന വൈവിധ്യമാർന്നതും വ്യത്യസ്തവുമായ കലാ വൈജ്ഞാനിക പരിപാടികൾ ആയിരിക്കും ഫെസ്റ്റിൽ ഉണ്ടാവുക എന്നും കലാപ്രകടങ്ങൾ കാണാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും മുഴുവൻ നാട്ടുകാരെയും രക്ഷിതാക്കളെയും ക്ഷണിക്കുന്നതായും മദ്രസ പ്രിസിപ്പൽ വാർത്ത കുറിപ്പിൽ അറിയിച്ചു. വൈകുന്നേരം 7 മണിക്ക് പരിപാടി അവസാനിക്കും.

കൂടുതൽ വിവരത്തിനു ബന്ധപെടുക: 67714948.

Advertisment