Advertisment

മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ ഫോക്ക്‌ മേഖല മലയാള ദിനാചരണം സംഘടിപ്പിച്ചു

New Update

കുവൈറ്റ്:  മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന് (ഫോക്ക്) ‌ അബ്ബാസിയ, മംഗഫ്‌ മേഖലകൾ മലയാള ദിനാചരണം സംഘടിപ്പിച്ചു.

Advertisment

publive-image

മംഗഫ്‌ മേഖല ദിനാചരണത്തിൽ ഫോക്ക്‌ മലയാള പഠന ക്ലാസ്സ് കോഡിനേറ്റൻ ബിജു ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫോക്ക് ജനറൽ സെക്രട്ടറി സേവ്യർ ആന്റെ ണി അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം സജീവ്.എം ജോർജ്ജ് ഉദ്ദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു.

കുവൈറ്റ് ചാപ്റ്റർ കോഡിനേറ്റർ ജെ.സജി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫോക്ക്‌ വനിതാവേദി ജനറൽ കൺവീനർ രമ സുധീർ, ശ്രീഷ, ശ്രീജ രമേശ്, ഫോക്ക്‌ ബാലവേദി കൺവീനർ ആദിത്യൻ ദയാനന്തൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ആവണി പ്രരോത്ത്, നന്ദന രമേശ്, ജീവ സുരേഷ്, അഹൻ ഷാവേസ്, ആൻസിയ സന്തോഷ്, വിദ്യുത് ബ്രിനിൽ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിന് ചാരിറ്റി സെക്രട്ടറി ഹരിപ്രസാദ് നന്ദി രേഖപ്പെടുത്തി.

publive-image

അബ്ബാസിയ‌ മേഖല ദിനാചരണം ‌ ഫോക്ക്‌ ഓഡിറ്റോരിയത്തിൽ വെച്ച്‌ നടന്നു.ലിജീഷ്‌ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫോക്ക് പ്രസിഡന്റ്‌ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ ജെ.സജി ഉദ്ദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. കുവൈറ്റ് ചാപ്റ്റർ അംഗം ഷെരീഫ്‌ താമരശ്ശേരി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മഹേഷ്‌ കുമാർ, ബിന്ദു രാജീവ്‌, സലീം എം.എൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനാമിക, ക്രിസ്റ്റിന, അവന്തിക, ആശിർവ്വാദ്‌, ക്രിസ്റ്റൊ, ആശിയാൻ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജോമി വിനോയ്‌ നന്ദി രേഖപ്പെടുത്തി.

Advertisment