Advertisment

മകളെ പഠനാവശ്യത്തിന് ഹോസ്റ്റലിലാക്കി മടങ്ങിവന്ന പ്രവാസി മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡിങ്ങിനിടെ ഫ്ലൈറ്റില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു. അകാലത്തില്‍ വിടവാങ്ങിയത് കുവൈറ്റ് മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനായിരുന്ന ബാലുചന്ദ്രന്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നാട്ടില്‍ പോയി മടങ്ങിവന്ന പ്രവാസി മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു.  കുവൈറ്റ് അല്‍ ഹൊമൈസി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയിരുന്ന ബാലുചന്ദ്രന്‍ - 58 ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

Advertisment

publive-image

ഏകമകള്‍ ബെനിതയെ വിദ്യാഭ്യാസത്തിനായി ജംഗ്ഷദ്പൂരില്‍ വിട്ടശേഷം തിരികെ കുവൈറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ദാരുണ സംഭവം. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് പോകാനായി ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കുവൈറ്റിലുള്ള സഹോദരനെ വാഹനവുമായി വരണമെന്ന് പറഞ്ഞു വിളിച്ചിരുന്നു.

സഹോദരന്‍ എയര്‍പോര്‍ട്ടില്‍ എത്തി തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല.  സഹോദരനെ കാണാതെ പലതവണ വിളിച്ചപ്പോള്‍ ഒടുവില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഫോണ്‍ എടുത്ത് മരണവിവര൦ അറിയിക്കുകയായിരുന്നു. മൃതദേഹം അവിടെ നിന്നും ഫര്‍വാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

publive-image

മലയാളിയായ ബാലുചന്ദ്രന്‍ കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ദീപ. മകള്‍ ബെനിത. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ബാലചന്ദ്രന്‍. കല കുവൈറ്റ് അബ്ബാസിയ - എ യൂണിറ്റ് അംഗമായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു മകളെയുമായി നാട്ടിലേക്ക് പോയിരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി രംഗത്തുണ്ടായിരുന്ന ബാലുചന്ദ്രന്‍ കേരളത്തെ മുക്കിക്കളഞ്ഞ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സഹായങ്ങള്‍ ചെയ്യുന്നതിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.  അതിനാല്‍ തന്നെ ബാലുവിന്റെ വിയോഗ വാര്‍ത്ത കുവൈറ്റിലെ പ്രവാസി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Advertisment