കുവൈറ്റ് ദേശീയദിനാഘോഷം: ‘കുവൈറ്റ് മാര്‍ക്കറ്റ്’ കാര്‍ണിവല്‍ അരങ്ങേറി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 12, 2019

കുവൈറ്റ്:  കുവൈറ്റിന്റെ ദേശീയ – വിമോചന ദിനാചരണ ആഘോഷത്തിന്റെ ഭാഗമായി ഫര്‍വാനിയ ഗവര്‍ണറേറ്റ് ‘കുവൈറ്റ് മാര്‍ക്കറ്റ്’ എന്ന തലക്കെട്ടോടെ പൊതുജനങ്ങള്‍ക്കായി ഒമോറിയയിലെ കുവൈറ്റ് കാഴ്ച ബംഗ്ലാവില്‍ സംഘടിപ്പിച്ച മുഴുദിന കാര്‍ണിവലില്‍ വിവിധ എംബസികളെ പ്രതിനിധീകരിച്ച് അതത് രാജ്യത്തിന്റെ വിവിധ തനതായ കലാരൂപങ്ങള്‍ അരങ്ങേറി.

ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് ഇന്‍ഡോ – അറബ് മ്യൂസിക്കല്‍ അക്കാദമി കുവൈറ്റ് , ഇന്ത്യയുടെ തനതായ സംഗീതം അവതരിപ്പിച്ചു. വിവിധ ദേശക്കാരായ സംഗീത പ്രേമികള്‍ ഇന്ത്യന്‍ സംഗീതത്തില്‍ ലയിച്ചു.

വര്‍ണ്ണശബളമായ മുഴുദിന പരിപാടിയില്‍ സ്വദേശികളും വിദേശികളുമടക്കം ആയിരത്തില്‍പ്പരം പേര്‍ പങ്കെടുത്തു. പരിപാടിയുടെ മുഖ്യ അതിഥി ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹുമൌദ് അല്‍ മലെക് അല്‍ സബ ആയിരുന്നു.

×