Advertisment

മയിൽ‌പീലി കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  മയില്പീലിയുടെ ഇഫ്‌താർ സംഗമം അബ്ബാസിയ ഹെവൻ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അബ്ദുൽ സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ടെക്സാസ് കുവൈറ്റ് മുൻ പ്രസിഡന്റ് ബിജു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രവർത്തകനായ സക്കീർ പുത്തൻപാലം മുഖ്യ പ്രഭാഷണം നൽകി. നിഷാദ് സഹദുല്ല സ്വാഗതം പറഞ്ഞ ചടങ്ങിൽ, വിവിധ സംഘടനാ പ്രവർത്തകർ ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് സൈനുദ്ധീൻ നന്ദി പറഞ്ഞു.

തിരുവനന്തപുരം സലിം നേതൃത്വം നൽകിയ പരുപാടിയിൽ ഇഫ്‌താർ നോമ്പുതുറക്കാൻ ചടങ്ങുകൾക്ക് സജീന നേതൃത്വം നൽകി.

Advertisment