Advertisment

സൗജന്യ മലയാള ഭാഷാ പഠന കളരി 'മഴവില്ല്' സാല്‍മിയാ മേഖലാ ഉദ്‌ഘാടനം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌ സിറ്റി: മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സാല്‍മിയാ മേഖലയില്‍ സൗജന്യ മലയാള ഭാഷാ പഠന കളരിയുടെ ഉദ്‌ഘാടനം റവ. ഷിബു കെ (വികാരി, സെന്റ്‌ ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച്) നിര്‍വഹിച്ചു. പ്രസിഡന്റ് റവ. ബൈജു സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. ജിബിന്‍ ജീ (സെക്രട്ടറി), ജെബിന്‍ അബ്രഹാം (വൈസ് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Advertisment

publive-image

മെല്‍വിന്‍ ജോര്‍ജ്ജ് (കണ്‍വീനര്‍) സ്വാഗതവും, പരിമണം മനോജ്‌ (കണ്‍വീനര്‍) നന്ദിയും രേഖപ്പെടുത്തി. അന്ന എലിസബത്ത് രാജു, ജോവെന്‍ സി ജോസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അദ്ധ്യാപകരായ റേച്ചല്‍ ഉമ്മന്‍, ചേച്ചമ്മ സുനു, ആനി ജോര്‍ജ്ജ്, റീജ മാത്യു, ഷാരോണ്‍ മെല്‍വിന്‍ എന്നിവര്‍ക്ക്‌ റവ. ഷിബു കെ പഠന പുസ്‌തകം നല്‍കി.

കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കുന്നതിനു താല്‍പര്യം ഉള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 97542985, 99691201.

Advertisment