Advertisment

കെ ഇ എ - ബദർ അൽസമ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈത്ത് , ബദർ അൽസമ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് അംഗങ്ങൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ ത്തിലേക്കുള്ള ഒരു നാഴികക്കല്ലായി മാറി.

Advertisment

publive-image

ജീവിതശൈലി രോഗ നിർണയ ക്യാമ്പും പതിനഞ്ചോളം പ്രഗൽഭ ഡോക്ടർമാരുടെ സൗജന്യ സേവനവുമായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു ചീഫ് പേട്രൺ സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്ത ക്യാമ്പ് വർക്കിങ് പ്രസിഡണ്ട് ഹമീദ് മധൂർ അധ്യക്ഷം വഹിച്ചു.

കാശ്മീരിൽ വീരമൃത്യു പ്രാപിച്ച ഭാരത പുത്രൻമാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു തുടങിയ ഉൽഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സലാം കളനാട് ബദർ അൽസമ മാർക്കറ്റിംഗ് മാനേജർ നിതിൻ ,അഡ്വൈസറി ബോർഡ് അംഗം അനിൽ കള്ളാർ ,ക്യാമ്പ് കോർഡിനേറ്റർ അസീസ് തളങ്കര , ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ ,ട്രഷറർ രാമകൃഷ്ണൻ കള്ളാർ ,ചീഫ് കോർഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂർ എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ച് സംസാരിച്ചു.

ഔദ്യോഗിക യോഗത്തിൽ ക്യാമ്പ് കൺവീനർ സുധൻ ആവിക്കര സ്വാഗതം പറയുകയും ജോയിൻ കൺവീനർ ഹനീഫ പാലായി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .

Advertisment