Advertisment

പൊന്നാനി എം ഇ സ് കോളേജ് അലുംനി കുവൈറ്റ് ചാപ്റ്റർ രൂപീകരണവും പൂർവ വിദ്യാർത്ഥി സംഗമവും മാർച്ച് 23 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന പൊന്നാനി എം ഇ എസ് കോളേജിന്റെ അലുംനി കുവൈറ്റ് ചാപ്റ്റർ രൂപീകരണ യോഗവും പൂർവ വിദ്യാർത്ഥി സംഗമവും മാർച്ച് 23 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടുന്നു.

കുവൈറ്റിൽ അധിവസിക്കുന്ന, പൊന്നാനി MES കോളേജിൽ പഠിച്ച പൂർവ്വവിദ്യാർത്ഥികൾ താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുകയോ പരിപാടിയിൽ എത്തിച്ചേരുകയോ ചെയ്യണമെന്ന് സംഘാടക സമിതി വാർത്താകുറിപ്പിൽ അറിയിച്ചു. ഫോൺ: 97219439 , 99235360 , 99588431.

Advertisment