Advertisment

മോഹൻലാൽ ഫാൻസ്‌ കൾച്ചറൽ ആൻഡ് വെൽഫയർ അസോസിയേഷന്‍ ലൂസിഫറിന്റെ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

മോഹൻലാൽ ഫാൻസ്‌ കൾച്ചറൽ ആൻഡ് വെൽഫയർ അസോസിയേഷന്‍ (MFCWAK) മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രകാശനം ചെയ്തു. പ്രശസ്ത സിനി ആർട്ടിസ്റ്റും, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒ (ചീഫ് ഇൻഫർമേഷൻ ഓഫീസർ) യുമായ മുരുകേഷ് എം നായർ നിർവഹിച്ചു.

Advertisment

publive-image

ചടങ്ങിൽ മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി വിനീത് വിൽ‌സൺ, ട്രഷറർ ജിക്കി സത്യദാസ് , ജോയിൻറ് ട്രഷറർ ബൈജു തോമസ് മീഡിയ കൺവീനെർ ജെയ്സൺ സെബാസ്റ്റ്യൻ , രമേശ് പാറശ്ശേരി മറ്റു ഭാരവാഹികളും സംബന്ധിച്ചു.

ലൂസിഫർ നമ്മെളെല്ലാവരും കാത്തിരിക്കുന്ന ലാലേട്ടൻറെ ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആണ്.  ലൂസിഫർ ഫാൻസ്‌ ഷോ ഒരുക്കി കുവൈറ്റിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ചരിത്രം സൃഷ്ഠിക്കുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലർ ആണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. നടന്‍ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്‌റോയ് എന്നുതുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Advertisment