Advertisment

കുവൈറ്റ് മുബാറക്​ അൽ കബീർ ആശുപത്രിയിൽ ദീർഘകാലമായി കഴിഞ്ഞിരുന്ന 50 രോഗികൾ ആശുപത്രി വിട്ടു

author-image
admin
New Update

കുവൈറ്റ്:  മുബാറക്​ അൽ കബീർ ആശുപത്രിയിൽ ദീർഘകാലമായി കഴിഞ്ഞിരുന്ന 50 രോഗികൾ ആശുപത്രി വിട്ടു. ഇവരെ ഒഴിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക ടീം രൂപവത്​കരിച്ചിരുന്നു.

Advertisment

publive-image

തിരക്ക്​ മൂലം വീർപ്പുമുട്ടുന്ന ആശുപത്രയിൽനിന്ന്​ ഡോക്​ടർമാർ നിർദേശിച്ചിട്ടും വിട്ടുപോവാൻ തയാറാവാതെ നിൽക്കുകയായിരുന്നു ഏതാനും രോഗികൾ. ആശുപത്രി ഡയറക്​ടർ ഡോ. നാദിയ അൽ ജുമാ അറിയിച്ചതാണിത്​.

657 ബെഡുള്ള ആശുപത്രിയിൽ 502 എണ്ണത്തിലും നിലവിൽ ആളുണ്ട്​. കാഷ്വാലിറ്റിയിൽ ദിവസവും 1400നും1500നും ഇടയിൽ ആളുകൾ എത്തുന്നു. ഇതിൽ ധാരാളം വിദേശികളും ഉൾപ്പെടും.

 

Advertisment