Advertisment

കുവൈത്തിൽ നാട്ടോർമ്മ പങ്കിട്ട് പൊന്നാനിക്കാർ ഒത്തുകൂടി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ കുവൈത്ത് ഘടകം ആറാമത്തെ വർഷവും റിഗ്ഗായി പാർക്കിൽ സംഘടിപ്പിച്ച പൊന്നാനി സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

Advertisment

publive-image

പ്രസിഡന്റ്‌ പ്രശാന്ത് കവളങ്ങാട് ഉത്ഘാടനം നിർവഹിച്ച പരിപാടിക്ക് സ്വാഗതാകമ്മിറ്റി മുഖ്യരക്ഷാധികാരി എം പി തങ്ങൾ അധ്യക്ഷനായിരുന്നു. കെ കെ ഹംസ സി ഹമീദ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ഹാഷിം സ്വാഗതവും ജോയിന്റ് കൺവീനർ മുബാറക് നന്ദിയും പറഞ്ഞു.

publive-image

പരിപാടികൾ പുതുമയാർന്നതും വൈവിദ്ധ്യമാർന്നതുമായ മത്സരങ്ങൾകൊണ്ട് ശ്രദ്ധേയമായി. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നീ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ നിരവധിയാളുകൾ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്തു.

publive-image

പ്രധാന മത്സര ഇനമായ വടം വലി നാലു മേഖലകളായി തിരിച്ചു നടന്ന മത്സരത്തിൽ ജലീബ് മേഖല വിജയികളായി.

publive-image

റാഫിൾ കൂപ്പൺ, ഫോട്ടോഗ്രാഫി, വിവിധ മത്സരവിജയികൾ എന്നിവർക്കുള്ള സമ്മാനവിതരണം ഹാരിസ് ഐദീദ്, അഷ്‌റഫ് പി, അഷ്‌റഫ് യൂ, ഹനീഫ മാളിയേക്കൽ, സുമേഷ്, നാസർ, ഷാജി, സിദ്ധീഖ്, എന്നിവർ നടത്തി. കാലത്ത് ഒമ്പത് മണിമുതൽ തുടങ്ങിയ പരിപാടി വൈകീട്ട് ഏഴു മണിക്ക് അവസാനിച്ചു.

Advertisment