Advertisment

നവ കേരള നിര്‍മ്മാണത്തിന് ലോക കേരള സഭാംഗങ്ങളുടെ ധനശേഖരണം 30 കോടി പ്രതീക്ഷിച്ചത് 16 കോടിയില്‍ ഒതുങ്ങി. ധനശേഖരണം അടുത്ത ഓഗസ്റ്റ് വരെ തുടരും

New Update

കുവൈറ്റ്:  നവ കേരള നിര്‍മ്മിതിയ്ക്കായി ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്‌ഷ്യം വച്ചത് 30 കോടി, കിട്ടിയത് 16.44 കോടി.

Advertisment

മന്ത്രിമാരുടെ വരവു മുടങ്ങുകയും ദുരിതാശ്വാസ നിധിയിലെ ഫണ്ട് വിതരണം വിവാദത്തിലാവുകയും ചെയ്തതോടെ കുവൈറ്റില്‍ നടത്തിയ രണ്ടാംഘട്ട നിധി ശേഖരണം മന്ദഗതിയിലാവുകയായിരുന്നു.

publive-image

അതേസമയം, ആരും ചോദിക്കുകയും സംഘടിപ്പിക്കുകയും ചെയ്യാതെ തന്നെ കുവൈറ്റിലെ മലയാള മനസുകള്‍ ദുരിതാശ്വാസ നിധിയിലേക്കും സന്നദ്ധ സംഘടനകള്‍ വഴി ദുരിതബാധിതരിലെക്ക് നേരിട്ടും എത്തിച്ചത് ഇതിന്റെ പല ഇരട്ടികളാണ് .

അതിനു ശേഷമായിരുന്നു മലയാളി വ്യവസായി രവി പിള്ള മുന്കയ്യെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ച് ഉള്‍പ്പടെ ഏറ്റെടുത്ത് ഫണ്ട് ശേഖരണം നടത്തിയത്.

publive-image

ഇന്നലെ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പിരിഞ്ഞുകിട്ടിയ സംഖ്യ സംബന്ധിച്ച് കണക്കുകള്‍ അവതരിപ്പിച്ചത്. 164435624 രൂപയാണ് ആകെ പിരിഞ്ഞുകിട്ടിയത്. ഇത് 30 കോടിയിലെത്തിക്കാന്‍ കുവൈറ്റിലെ ലോക കേരള സഭാംഗങ്ങള്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ തന്നെയാണ് നടത്തിയത്.

publive-image

സമ്മേളനത്തില്‍ വച്ച് 15 ഓളം കമ്പനികളുടെ പ്രതിനിധികള്‍ അവരുടെ കമ്പനികളുടെ വിഹിതം ഡ്രാഫ്റ്റായി രവി പിള്ളയ്ക്ക് നേരിട്ട് കൈമാറിയിരുന്നു. അതേസമയം, അടുത്ത ഓഗസ്റ്റ് വരെ ധനശേഖരണം തുടരുമെന്നും ഇനിയും സുമനസുകള്‍ക്ക് തുക സംഭാവന ചെയ്യാന്‍ അവസരമുണ്ടായിരിക്കുമെന്നും രവി പിള്ള അറിയിച്ചു. സാലറി ചലഞ്ചിലൂടെയും അല്ലാതെയും സംരംഭവുമായി സഹകരിച്ചവര്‍ക്ക് രവി പിള്ള നന്ദി അറിയിച്ചു.

publive-image

ലോക കേരള സഭാംഗം വര്‍ഗീസ്‌ പുതുക്കുളങ്ങര സ്വാഗതം പറഞ്ഞു. എല്‍ കെ എസ് അംഗം സാം പൈനാമൂട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങുകള്‍ നടത്താന്‍ ആദ്യം അനുവാദം നല്‍കുകയും പിന്നീട് അവസരം നിഷേധിക്കുകയും ചെയ്ത കുവൈറ്റ് മലയാളിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ സ്കൂള്‍ മാനേജ്മെന്റിന്റെ നടപടിയിലുള്ള പ്രതിഷേധവും സദസിനെ അറിയിക്കാന്‍ സാം പൈനാമൂട് മടിച്ചില്ല.

publive-image

എല്‍ കെ എസ് അംഗങ്ങളായ തോമസ്‌ മാത്യു കടവില്‍, ഷറഫുദ്ദീന്‍ കണ്ണോത്ത്, ബാബു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ശ്രീംലാല്‍ നന്ദി പറഞ്ഞു.

Advertisment