കുവൈറ്റില്‍ വിസ തട്ടിപ്പിനിരയായി രോഗിയായി മാറിയ മലയാളി വീട്ടമ്മയെ ഉറ്റവര്‍ക്ക് വേണ്ട. 10 വര്‍ഷത്തിനു ശേഷം വെറുംകയ്യോടെ നാട്ടിലേയ്ക്ക് മടങ്ങുന്ന നൂര്‍ജഹാനെ സ്വീകരിക്കുന്നത് വീട്ടുകാരല്ല, അഭയമാകുന്നത് പത്തനാപുരം ഗാന്ധിഭവന്‍

സണ്ണി മണര്‍കാട്ട്
Tuesday, February 13, 2018

കുവൈറ്റ് : കഴിഞ്ഞ പത്ത് വര്‍ഷമായി നാടുകാണാതെ കുവൈറ്റില്‍ കഴിയുകായിരുന്ന പ്രവാസി മലയാളി വനിത നൂര്‍ജഹാന്‍ നാട്ടിലേയ്ക്ക്.

പക്ഷെ , പ്രവാസലോകത്തുനിന്നും സമ്പന്നയായല്ലാതെ രോഗത്താല്‍ അവശയായി മടങ്ങിയെത്തുന്ന നൂര്‍ജഹാന്‍ നേരെ പോകുന്നത് വീട്ടുകാരുടെ അടുക്കലേയ്ക്കല്ല, ആരോരുമില്ലാത്തവര്‍ക്ക് അഭായമാകുന്ന പത്തനാപുരം ഗാന്ധി ഭാവനിലേയ്ക്കാണ്.

രോഗിയായി മടങ്ങിയെത്തുന്ന അവരെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാകാതെ വന്നപ്പോഴാണ് ആ ദൗത്യം ഗാന്ധിഭവന്‍ ഏറ്റെടുത്തിരിക്കുന്നത്.

കുവൈറ്റില്‍ കബളിപ്പിക്കലിനു ഇരയായി ജീവിതം തകര്‍ന്ന നൂര്‍ജഹാന്റെ വിവരം അറിഞ്ഞ മാധ്യമ പ്രവര്‍ത്തക ഷൈനി ഫ്രാങ്ക് വഴി സത്യം ഓണ്‍ലൈനാണ് അവരുടെ പുനരധിവാസത്തിന് വേണ്ടുന്ന സഹായ സഹകരണങ്ങള്‍ ഏര്‍പ്പാടാക്കിയത് .

തന്റെ കുട്ടികള്‍ക്കായി ജീവിക്കുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് മുമ്പ് വിസ അടിക്കാനായി പാസ്പോര്‍ട്ട് ഏജന്റിനു നല്‍കി വിസ അടിക്കാന്‍ കൊടുത്ത കാശും പാസ്പോര്‍ട്ടുമായി എജന്റ്റ് കടന്നു കളയുകയും ചെയ്ത സമയത്താണ് 8 മാസം മുമ്പ് ഉണ്ടായ അപകടത്തില്‍ നൂര്‍ജഹാന് അരക്കൂട് തകര്‍ന്നത്.

അതിനുശേഷം ഫര്‍വാനിയ ആശുപത്രിയില്‍ 20 -)൦മത് വാര്‍ഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി കഴിഞ്ഞിരുന്ന നൂര്‍ജഹാന്റെ വിവരം ഞങ്ങളെ അറിയിക്കുന്നത് കുവൈറ്റിലെ സാമൂഹിക പ്രവര്‍ത്തക ഷൈനി ഫ്രാങ്ക് ആണ്. ഇവര്‍ തന്നെയാണ് അവരെ പരിചരിച്ചതും.

തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ നൂര്‍ജഹാനെ ഈ വിധത്തില്‍ സ്വീകരിക്കാന്‍ വീട്ടുകാരോ കുടുംബാംഗങ്ങളോ തയാറല്ലായിരുന്നു. നൂര്‍ജഹാന്റെ തുടര്‍ ചികിത്സ കുവൈറ്റില്‍ നടത്താന്‍ വലിയ തുകയും വേണ്ടി വരികയും ചെയ്യും എന്ന വിവരം കുവൈറ്റില്‍ സന്ദര്‍ശനം നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ഞങ്ങള്‍ അവതരിപ്പിച്ചത്.

ഞങ്ങളോടൊപ്പം നൂര്‍ജഹാനെ സന്ദര്‍ശിച്ച ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം ആണ് പത്തനാപുരത്തെ ശാന്തിഭവനില്‍ വിളിക്കാനായി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത്.

അതുപ്രകാരം അവരുമായി ബന്ധപ്പെടുകയും നൂര്‍ജഹാനെ സ്വീകരിക്കാനുള്ള സന്മനസ് അവര്‍ അറിയിക്കുകയും ചെയ്തതനുസരിച്ച് കൊല്ലം ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് ലബയെ വിവരം അറിയിക്കുകയും ശാന്തിഭവന്റെ സമ്മത പത്രം നേരിട്ട് വാങ്ങിക്കൊണ്ട് വരുകയും ചെയ്തത്. ഇന്ത്യന്‍ എംബസി അധികൃതരുടെ അകമഴിഞ്ഞ സഹായമാണ് ഈ വിഷയത്തില്‍ ഉണ്ടായത് എന്ന് എടുത്ത് പറയേണ്ടതുമാണ്.

നൂര്‍ജഹാന് യാത്ര ചെയ്യാനുള്ള ടിക്കറ്റും കൂട്ടത്തില്‍ പോകുന്ന സലിമിനും (കെ കെ എം അം മാഗ്നറ്റ് ടീം) ഉള്ള യാത്രാ ചിലവുകളും എംബസിയാണ് ചെയ്ത് തന്നിരിക്കുന്നത്.

ബുധനാഴ്ച   വൈകിട്ട് 6 മണിക്കുള്ള വിമാനത്തില്‍ നൂര്‍ജഹാന്‍ തിരുവനന്തപുരത്തേക്ക് സലിമിനൊപ്പം യാത്രയാകും. വിവിധ സംഘടനകളും നൂര്‍ജഹാനെ സഹായിക്കാനായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. തുടര്‍ചികിത്സയും മുന്നോട്ടുള്ള അവരുടെ കാര്യങ്ങളും ഗാന്ധിഭവന്‍ ആണ് ഏറ്റെടുത്തിരിക്കുന്നത്.

×