Advertisment

കരയോഗ മന്ദിരങ്ങള്‍ക്കെതിരെയുള്ള ആസൂത്രണ ആക്രമണങ്ങളെ എന്‍.എസ്.എസ്.കുവൈറ്റ് അപലപിച്ചു

New Update

കുവൈറ്റ്:  ആചാര അനുഷ്ഠാന സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം മുന്നിട്ടിറങ്ങി എല്ലാവിഭാഗം സമൂഹങ്ങളെയും ഒറ്റക്കെട്ടായി അണിനിരത്തിയ എന്‍.എസ്എസിന് നേരെയുള്ള തുടര്‍ച്ചയായ നടന്നുവരുന്ന ആസൂത്രണ ആക്രമണങ്ങളെ എന്‍.എസ്.എസ്.കുവൈറ്റ് ഘടകം അപലപിച്ചു.

Advertisment

publive-image

നാമജപമുള്‍പ്പെടെ സമാധാനപരമായ ജനാധിപത്യസമരങ്ങള്‍ക്കും നിയമപോരാട്ടത്തിനും നേതൃത്വം നല്‍കിയ എന്‍.എസ്.എസ് നേതൃത്വത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍ അറിയിച്ചു.

publive-image

വിശ്വാസ സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം നിലകൊണ്ട എന്‍.എസ്.എസിനെതിരെ തുടര്‍ച്ചയായി കരയോഗമന്ദിരങ്ങള്‍ ആക്രമിക്കുന്ന അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രസിഡന്റ് പ്രസാദ് പദ്മനാഭന്‍ ആവശ്യപ്പെട്ടു.

publive-image

ഭീഷണികൊണ്ടോ അക്രമം കൊണ്ടോ ഭയപ്പെടുന്ന ജനതയല്ല നായര്‍സമൂഹമെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ മനസിലാക്കണം. ഇരിക്കുന്ന സ്ഥാനങ്ങളൊന്നും സ്ഥായിയായ ഇരിപ്പിടമല്ലെന്നു മനസിലാക്കി നടപടികള്‍ കൈക്കൊള്ളണമെന്നും എക്‌സിക്യൂട്ടീവ് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

publive-image

ശബരിമലയില്‍ ഉണ്ടായ വസ്തുതകളെ സത്യസന്ധമായി വിശ്വാസസമൂഹത്തിലേക്ക് എത്തിക്കുകയും വിശ്വാസ സംരക്ഷണത്തിനായി നടത്തിയ നാമജപയാത്രയ്ക്ക് പിന്തുണനല്‍കുകയും ചെയ്ത ജനംടിവിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ സമൂഹത്തിന്റെ പിന്തുണയും സഹായവും ഉറപ്പുതരുന്നതായും പ്രമേയം പാസാക്കി.

 

 

Advertisment