Advertisment

കുവൈറ്റില്‍ 8 -)൦ ക്ലാസ് വിദ്യാര്‍ഥിയായ മലയാളി ബാലന്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:   8 -)൦ ക്ലാസ് വിദ്യാര്‍ഥിയായ മലയാളി ബാലന്‍ കുവൈറ്റില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍.  അദാന്‍ ആശുപത്രി സ്റ്റാഫ് നേഴ്സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജു (13) ആണ് മരിച്ചത്.  ഇന്നലെ 8 മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Advertisment

publive-image

ഗള്‍ഫ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ 8 -)൦ ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാധവിന്റെ പിതാവ് മജുവും മുമ്പ് കുവൈറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സാരഥി കുവൈറ്റ് അബുഹലീഫ അംഗമാണ് വിധു.

തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് ലക്ഷ്മണ നിവാസില്‍ കുടുംബാംഗമാണ് വിധു ലക്ഷ്മണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

 

Advertisment