കോട്ടക്കൽ സ്വദേശി പി. ഇബ്രാഹിം കുവൈറ്റിൽ നിര്യാതനായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, January 10, 2019

കുവൈറ്റ്:  ഇരിങ്ങൽ കോട്ടക്കൽ സ്വദേശി പി.ഇബ്രാഹിം (58) ഹൃദയാഘാതം മൂലം കുവൈത്തിലെ താമസ സ്ഥലത്ത് നിര്യാതനായി. ഫഹാഹീൽ സനഹിയയിൽ കഫ്ത്തിരിയ നടത്തി കൊണ്ടിരുന്ന ഇബ്രാഹിം രാവിലെ ഷോപ്പിൽ എത്താതിരുന്നതിനാൽ ജോലിക്കാർ റൂമിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.

പീടികക്കണ്ടി ഹൈറുന്നിസയാണ് ഭാര്യ.
ഷിറിൻ,ഹനീന,നജ,ഷിബിലിൻ എന്നിവർ മക്കളാണ്.

കെ.കെ.എം.എ. അംഗമായ ഇബ്രാഹിമിൻെറ മൃതദേഹം നാട്ടിൽ കൊണ്ടു പോവാനുള്ള പ്രവർത്തനങ്ങൾക്ക്, മാഗ്നറ്റ് ടീം നേതൃത്വം നൽകുന്നു.

ദീർഘകാലം മസ്ക്കത്തിലായിരുന്ന ഇബ്രാഹിം,പത്ത് വർഷത്തോളമായി കുവൈത്തിലാണ്.

×