ആലപ്പുഴ സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 11, 2019

കുവൈറ്റ്:  ആലപ്പുഴ സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ കരക്കാട് മല്ലപ്പള്ളിയിൽവീട്ടിൽ സദാനന്ദൻ പിള്ള (62) ആണ് മരിച്ചത്. കുവൈറ്റിലെ അറബി എനെർട്ടെക് കമ്പനി ജീവനക്കാരനായിരുന്നു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫിന്റാസ് യൂണിറ്റ് അംഗമായിരുന്നു.

ഭാര്യ: ഉഷാകുമാരി, മക്കൾ: സൂരജ്, ശ്രീലക്ഷ്മി.

ഏതാനും നാളുകളായി രോഗബാധിതനായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കമ്പനിയുടെ സഹകരണത്തോടെ കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

×