Advertisment

റിലീസ് ദിവസം തന്നെ കുവൈറ്റില്‍ 'ഒടിയന്‍' കാണാന്‍ ആയിരം പേര്‍ക്ക് സൗജന്യ ടിക്കറ്റ് ഒരുക്കി യൂണിമണി എക്സ്ചേഞ്ച് കുവൈറ്റ് ! സൗജന്യ ടിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത് ! 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  രാജ്യാന്തര തലത്തില്‍ തന്നെ ഒന്നാംസ്ഥാനത്തുള്ള യൂണിമണി എക്സ്ചേഞ്ച് കുവൈറ്റ് മോഹന്‍ലാല്‍ ചിത്രമായ 'ഒടിയന്‍' റിലീസിംഗ് ദിവസം തന്നെ സൗജന്യമായി കാണാന്‍ അവസരം ഒരുക്കുകയാണ്. യൂണിമണി എക്സ്ചേഞ്ച്, കുവൈറ്റ് വഴി പണം അയയ്ക്കുന്ന ആയിരം പേര്‍ക്കാണ് തികച്ചും സൗജന്യമായി ഒടിയന്‍ റിലീസിംഗ് ദിവസമായ ഡിസംബര്‍ 14 ന് തന്നെ കാണാന്‍ അവസരം ഒരുക്കുന്നത്.

Advertisment

publive-image

2.5 കെ ഡി വരുന്ന ഒടിയന്‍ ടിക്കറ്റുകളാണ് ഇങ്ങനെ പണം അയയ്ക്കുന്ന ആദ്യ ആയിരം ഉപഭോക്താക്കള്‍ക്കായി യൂണിമണി നല്‍കുന്നത്.  ഇതിനായി മാത്രം 5.82 ലക്ഷം രൂപയാണ് യൂണിമണി ചിലവഴിക്കുന്നത്.  കൂടാതെ ലാല്‍ ഫാന്‍സുകള്‍ക്കായും 6 ഷോകള്‍ യൂണിമണി എക്സ്ചേഞ്ച് ഒരുക്കുന്നുണ്ട്. ഓസോണ്‍ തിയേറ്ററില്‍ യൂണിമണി ഉപഭോക്താക്കള്‍ക്കായി മാത്രം 10 ഷോകളാണ് യൂണിമണി എക്സ്ചേഞ്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്നത്.

publive-image

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചു കഴിഞ്ഞ ബിഗ്‌ ബജറ്റ് ചിത്രമാണ് വി എ ശ്രീകുമാര്‍ മേനോന്‍ സംവിധായകനായ 'ഒടിയന്‍'. സിനിമയുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും വലിയ വാര്‍ത്തകളായി മാറിയിരുന്നു. ഒടിയന്‍ ടീസറുകള്‍ക്ക് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സംഭവിക്കാത്ത വിധമുള്ള സ്വീകാര്യതയായിരുന്നു യൂട്യൂബില്‍ ലഭിച്ചത്.

ഒടിയനിലെ കഥാപാത്രത്തിനുവേണ്ടി മോഹന്‍ലാല്‍ രണ്ടര മാസത്തോളം കഠിനമായ പരിശീലനത്തിലേര്‍പ്പെട്ട് 15 കിലോ തൂക്കം കുറച്ചിരുന്നു. അതിനുശേഷം പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ വ്യത്യസ്തമായ സൃഷ്ടിയെന്ന്‍ അവകാശപ്പെടാവുന്ന ഒടിയന്റെ കുവൈറ്റിലെ മുഖ്യ പ്രായോജകര്‍ യൂണിമണി എക്സ്ചേഞ്ച് കുവൈറ്റ് ആണ്.

Advertisment