Advertisment

ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി നെഹ്‌റു അനുസ്മരണ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചു "സ്നേഹപൂർവ്വംചാച്ചാജീ" എന്ന പേരിൽ നെഹുറു അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ ഛായചിത്ര പ്രദർശനം പരിപാടിയിൽ വർണപ്പകിട്ടായി.

Advertisment

publive-image

ഒഐ സി സി കുവൈറ്റിന്റെ പ്രസിഡണ്ട് വർഗീസ് പുതുകുളങ്ങരയുടെ സാന്നിധ്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടുമായ ക്രിസ്റ്റഫർ ഡാനിയേൽ നാട മുറിച്ച് ഉദ്ഘാടനം നടത്തി.

പരിപാടിയിൽ ഒ ഐ സി സി കണ്ണൂർ ജില്ലാ വർക്കിങ് പ്രസിഡൻറ് മധുകുമാർ ,കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി  ലിപിൻ മുഴക്കുന്ന്, കണ്ണൂർ ജില്ലയുടെ രക്ഷാധികാരി ബിനു മാസ്റ്റർ, യൂത്ത് വിങ് വൈസ് പ്രസിഡണ്ട് ഷോബിൻ സണ്ണി ,ബിജോയ് ജോസഫ് ,തോമസ് പണിക്കർ ,ട്രെഷറർ ബിജു എള്ളരഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

Advertisment