Advertisment

ഒ ഐ സി സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: കേന്ദ്രസർക്കാരിന്റെ പൗരത്വ ബില്ലിനെതിരെ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഭാരത് ബച്ചാവോ പ്രതിഷേധ സംഗമത്തിനിടെ പിണറായി സർക്കാരിന്റെ പോലീസ് നടത്തിയ ക്രൂരമായ അക്രമ നടപടിയിലും ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് അടഅടക്കം നേതാക്കളെയും ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഉബൈദ് സി കെ , ശംസുദ്ധീൻ കുക്കു എന്നിവരെയും മർദ്ദിച് അവശരാക്കിയതിലും ജില്ലാ കോൺഗ്രസ്സ് നേതാക്കളെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്തു അറസ്റ്റ് ചെയ്തതിലും ഒ ഐ സി സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ഈ നടപടിയിൽ പ്രതിഷേധിച്ചും പൗരത്വ ബില്ലിനെതിരെയും ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ബച്ചാവോ പ്രതിഷേധ സംഗമം ഉടൻ കുവൈറ്റിൽ നടത്തുമെന്നും ജില്ലാ പ്രസിഡന്റ് കൃഷ്‌ണൻ കടലുണ്ടി അറിയിച്ചു.

Advertisment