Advertisment

ചെന്നിത്തലയ്ക്ക് പിന്നാലെ കുവൈറ്റിലെ ഓ ഐ സി സി നേതാവ് വര്‍ഗീസ്‌ പുതുക്കുളങ്ങരയും ലോക കേരള സഭാംഗത്വം രാജിവച്ചു. നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ തുടരുന്നത് നീതിയല്ലെന്നും പുതുക്കുളങ്ങര

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  ലോക കേരള സഭാ വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ച് കുവൈത്തിൽ നിന്നുള്ള ലോക കേരള സഭയിലെ കോൺഗ്രസ് പ്രതിനിധി വർഗീസ് പുതുക്കുളങ്ങരയും ലോക കേരള സഭാ അംഗത്വം രാജിവെച്ചു.

Advertisment

publive-image

ലോക കേരള സഭാ അംഗത്വം രാജിവെച്ചുള്ള കത്ത് മുഖ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോർക്ക സി ഇ ഒക്കും അയച്ചതായി വർഗീസ് പുതുക്കുളങ്ങര പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന പ്രഖ്യാപിച്ച് ആരംഭിച്ച ലോക കേരള സഭ നിലനിൽക്കെ തന്നെ ഒന്നര വർഷത്തിനിടെ രണ്ട് പ്രവാസി വ്യവസായികൾ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം രൂപപ്പെട്ടത് സഭയ്ക്കും പ്രവാസി സമൂഹത്തിനും അപമാനമാണെന്ന് രാജിക്കത്തിൽ പറയുന്നു.

ഗൾഫിലെ നിലവിലെ സാഹചര്യങ്ങളിൾ തിരിച്ചുവരുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ച് ചർച്ച ചെയ്തു പരിഹാര നടപടികൾ കാണുന്നതിന് പകരം ലോക കേരള സഭയെ ഉപയോഗിച്ച് മറ്റു ആവശ്യങ്ങൾ നേടിയെടുക്കാനായിരുന്നു സർക്കാർ ശ്രമം. സഭയിൽ ഉയർന്നുവന്ന ചർച്ചകൾ തന്നെ ഇതിന്ന് ഉദാഹരണം. ഇത്തരത്തിൽ നിരുത്തരവാദിത്വപരമായുള്ള പ്രവർത്തനങ്ങക്ക് തുടരുന്ന ലോക കേരള സഭയിൽ തുടരുന്നത് നീതിയല്ലെന്ന ബോധ്യത്തിൻറെ അടിസ്ഥാനത്തിലാണ് രാജിയെന്നും വർഗീസ് പുതുക്കുളങ്ങര പറഞ്ഞു

Advertisment