ഓ ഐ സി സി ജീവകാരുണ്യ പ്രവര്‍ത്തനം ഉദ്ഘാടനം നിര്‍വഹിച്ചു

Monday, April 16, 2018

കുവൈറ്റ്:  ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി) കുവൈറ്റ് വയനാട് ജില്ലാ കമ്മിറ്റിയും വയനാട് ഡി സി സിയും ചേര്‍ന്ന് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തപ്പെട്ടു.

ഓ ഐ സി സി വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അക്ബര്‍ വയനാടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ് വര്‍ഗീസ്‌ പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. വര്‍ഗീസ്‌ ജോസഫ് മാരാമണ്‍, അലക്സ് മാനന്തവാടി, മാണി ചാക്കോ, ബിനോയ്‌ അഗസ്റ്റിന്‍, ബിനോയ്‌ വി ജെ എന്നിവര്‍ പ്രശംസിച്ചു.

×