Advertisment

കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ഓണം - ഈദ് ആഘോഷം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:   കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ഓണം ഈദ് ആഘോഷം 2019 ഒക്ടോബർ 11 നു വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താനിൽ വെച്ച് സംഘടിപ്പിച്ചു. കേരള സാംസ്കാരിക തനിമയോടെ നടന്ന ചടങ് അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് ഹെഡ് ജോൺ സൈമൺ ഉദ്ഘാടനം ചെയ്തു.

Advertisment

അസോസിയേഷൻ പ്രസിഡണ്ട് ശ്രീനീഷ് ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൾ നജീബ്.ടി.കെ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. രക്ഷാധികാരികളായ ഹമീദ് കേളോത്ത്, ഭരതൻ.ഇ.സി, ഷെരീഫ് താമരശ്ശേരി, മഹിളാവേദി പ്രസിഡണ്ട് ഇന്ദിര രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

publive-image

ഷാഗിറാണി ഭരതൻ ഓണം-ഈദ് സന്ദേശം നൽകി. ദേശീയ,സംസ്ഥാന തലങ്ങളിൽ തിളങ്ങിയ വോളിബോൾ കോച്ച് അബ്ദുൾ നാസറിന് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

അസോസിയേഷൻ അംഗങ്ങളുടെ മക്കളുടെ ഇടയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്ക് നൽകുന്ന മൊയ്‌ദീൻ കോയ സ്മാരക പുരസ്കാരത്തിന് കുമാരി. സാന്ദ്ര എം നും, പത്താം തരം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്ന രഞ്ജിത്ത് പിലാക്കാട്ട് സ്മാരക പുരസ്കാരത്തിന് മാസ്റ്റർ. നവനീത് ഗിരീഷും അർഹരായി. കൂടാതെ ഉന്നത വിജയം കരസ്ഥമാക്കിയ മറ്റു വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ബാലവേദി പ്രവർത്തകരും മഹിളാവേദി പ്രവർത്തകരും അസോസിയേഷനിലെ മറ്റു അംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്നതും ഉന്നത നിലവാരം പുലർത്തിയതുമായ കലാപരിപാടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു. മാവേലി എഴുന്നള്ളത്ത് ചെണ്ടമേളം,പൂക്കളം, തിരുവാതിരക്കളി , വഞ്ചിപ്പാട്ട്, ഒപ്പന, നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി.

നൂറുകണക്കിന് അസോസിയേഷൻ മെമ്പർമാരെ കൂടാതെ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ഓണം - ഈദ് ആഘോഷം ശ്രദ്ധേയമായി. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ ആകർഷണമായിരുന്നു.

ഓണം ഈദ് ആഘോഷം ജനറൽ കൺവീനർ ജാവേദ് ബിൻ ഹമീദ് സ്വാഗതം ആശംസിക്കുകയും, ട്രഷറർ വിനീഷ്.പി.വി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Advertisment