Advertisment

കുവൈറ്റില്‍ ഈദ് അവധി 5 ദിവസം. ഉത്രാടം നാളില്‍ വെള്ളിയാഴ്ച അവധിയും കൂടിയാകുമ്പോള്‍ മലയാളികള്‍ ഈദ്/ഓണം ആഘോഷങ്ങള്‍ പൊടിപൊടിക്കും !

New Update

കുവൈറ്റ്:  കുവൈറ്റില്‍ ഇത്തവണ ഈദ് - ഓണം ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ പാകത്തില്‍ ഈദ് അവധി പ്രഖ്യാപിച്ചു. 5 ദിവസത്തെ അവധിയാണ് ഈദിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭയുടെതാണ് പ്രഖ്യാപനം.

Advertisment

publive-image

19 മുതല്‍ 23 വരെയാണ് അവധി. ഇതിനൊപ്പം 24 വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ ഉത്രാടം ഗംഭീരമാക്കാന്‍ മലയാളികള്‍ക്ക് സുവര്‍ണ്ണാവസരമാണ് ഒരുങ്ങുന്നത്. ഫലത്തില്‍ തുടര്‍ച്ചയായ 6 ദിവസങ്ങള്‍ അവധിയാണ്.

ഈ അവധി ദിനങ്ങളില്‍ തന്നെ മലയാളികളും ഓണം / ഈദ് ആഘോഷങ്ങള്‍ക്കും തുടക്കം കുറിയ്ക്കും. നവംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഈദ് / ഓണം ആഘോഷങ്ങളാകും പിന്നീട് കുവൈറ്റില്‍ അരങ്ങേറുക. നാട്ടില്‍ നിന്നും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി കലാകാരന്മാരാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി കുവൈറ്റിലെത്തുക.

മിക്ക സംഘടനകളും വര്‍ണ്ണാഭമായ കലാവിരുന്നോടുകൂടിയാണ് ആഘോഷങ്ങള്‍ ഒരുക്കുന്നത്. ഇതിനായി കുവൈറ്റിലെ കലാകാരന്മാരും കലാകാരികളും റിഹേഴ്സല്‍ തുടങ്ങിയിട്ടുണ്ട്.

 

Advertisment