Advertisment

കുവൈറ്റ് ഓണത്തനിമ 2019, 14 -)൦ ദേശീയ വടംവലി മത്സരവും ഡോ. എ പി ജെ അബ്ദുൾകലാം പേൾ ഓഫ് ദി സ്‌കൂൾ അവാർഡ് വിതരണവും നടന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്: കുവൈറ്റ് മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഓണത്തനിമ 2019 അബ്ബാസിയ 'അൽഹൊമൈസി ബാലൂചന്ദ്രൻ നഗറി'ൽ (ഇന്ത്യൻ സെൻട്രൽ സ്‌കൂൾ അങ്കണം) അരങ്ങേറി.

Advertisment

കുവൈറ്റിലെ 19 പ്രമുഖ ടീമുകൾ പങ്കെടുത്ത 14 -)൦ ദേശീയ വടംവലി മത്സരത്തിൽ തുടർച്ചയായി മൂന്നാം വർഷവും റിസോവ ട്രാവൽ ആൻഡ് ടൂറിസം ഫ്രണ്ട്സ് ഓഫ് രജീഷ്‌ - എ ജേതാക്കളായി 351 കെ ഡിയും സാൻസിലിയ എവർ റോളിങ് സുവർണ്ണ ട്രോഫിയും സ്വന്തമാക്കി.

publive-image

ബോസ്‌കോ കെ കെ ബി - സി, മാട്രിക്സ് ജിം ഫ്രണ്ട്സ് ഓഫ് രജീഷ് - ബി ടീമുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി  യഥാക്രമം 251 കെ ഡിയും ബ്ലൂലൈൻ എവർ റോളിങ് ട്രോഫിയും, 151 കെ ഡിയും ജിജു മെമ്മോറിയൽ റോളിങ് ട്രോഫിയും കരസ്ഥമാക്കി.

കൂടാതെ ബെസ്ററ് ഫ്രണ്ട് ബെസ്റ്റ് ബാക്ക്, ബെസ്റ്റ് കോച്ച് , ബെസ്റ്റ് മാനേജർ, ബെസ്റ്റ് അപ്കമിംഗ് പ്ലെയർ, സ്പോർട്സ് പേഴ്‌സൺ ഓഫ് ദ ഇയർ, ഫെയർ പ്ലെ ടീം തുടങ്ങി വിവിധ ഇനങ്ങളിലായി ടീമുകൾക്കും വ്യക്തികൾക്കും ഒട്ടനവധി സമ്മാനങ്ങളും വിതരണം ചെയ്തു.

publive-image

കുവൈറ്റിലെ ഓരോ ഇന്ത്യൻ സ്‌കൂളുകളിലെയും ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഡോ. എ പി ജെ അബ്ദുൾകലാം പേൾ ഓഫ് ദി സ്‌കൂൾ അവാർഡുകൾ ഇന്ത്യൻ അംബാസഡർ കെ ജീവാസാഗർ, കേണൽ ഇബ്രാഹിം അബ്ദുറസാക്ക് അൽഭായ് (ജലീബ് ഏരിയ പോലീസ് കമാണ്ടർ) എന്നിവർ ചേർന്ന് വിതരണം ചെയ്തു.

75000 ൽ പരം വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത 22 വിദ്യാർത്ഥികൾ ആയിരങ്ങളെ സാക്ഷി നിർത്തി അവാർഡ് സ്വീകരിച്ചു.

publive-image

കൂടാതെ, തനിമ അംഗമായിരുന്ന ബിനി ആന്റണിയുടെ സ്മരണാർത്ഥം നൽകുന്ന ബിനി ആന്റണി മെമ്മോറിയൽ എജ്യുക്കേഷൻ എക്സലൻസ് അവാർഡ്, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ 8 -)൦ ക്ലാസ് വിദ്യാർത്ഥിനി എയ്ഞ്ചൽ മരിയ ജോയ്ക്ക് അംബാസഡർ സമ്മാനിച്ചു. കുട്ടിത്തനിമയിലെ അംഗങ്ങൾ, ദർശൻ ദിലീപ്, ജോഷ് സാവിയോ, ഹിമ ജേക്കബ്ബ്, അന്നു തോമസ് എന്നിവർ അവാർഡ് ദാന പരിപാടികൾ ഏകോപിപ്പിച്ചു.

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ നിസ്തൂല സേവനത്തിനുള്ള ആദരവായി തനിമയുടെ നാലാമത് സോഷ്യൽ എക്സലൻസ് അവാർഡ് കേണൽ ഇബ്രാഹിം അബ്ദുറസാഖ് അൽഭായ്, അംബാസഡർ കെ ജീവാസാഗറിൽ നിന്നും ആയിരങ്ങളുടെ കരഘോഷങ്ങൾക്കിടെ ഏറ്റുവാങ്ങി.

കുവൈറ്റിന്റെ പുരോഗതിയിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് എന്നെന്നും സ്മരിക്കപ്പെടുമെന്നും തന്റെ സേവനം തുടർന്നും പ്രതീക്ഷിക്കാമെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പ്രസ്താവിച്ചു.

publive-image

കുവൈറ്റിലെ ഇന്ത്യൻ അസോസിയേഷനുകളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും നടന്നു. കേരളത്തിന്റെ പൈതൃകം വിളിച്ചോതിയ 30 ൽ പരം കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും ഷൈജു പള്ളിപ്പുറം, പ്രതാപൻ മാന്നാർ എന്നിവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം അനുഗ്രഹീത കലാകാരന്മാർ അണിനിരന്ന സംഗീത നിശയും കേരളീയ രുചിക്കൂട്ടുകളുമായി വൈവിധ്യമാർന്ന ഭക്ഷ്യമേളയും വേറിട്ട അനുഭവമായി.

മഹാത്മജിയുടെ 150 -) ൦ ജന്മദിനത്തെ അനുസ്മരിച്ച് കുവൈറ്റിലെ പ്രശസ്ത സംഗീതാധ്യാപകരായ സിന്ദൂ രമേശും ശ്രുതി ശ്രീജിത്തും നേതൃത്വം നൽകി 150 സ്‌കൂൾ കുട്ടികൾ പങ്കെടുത്ത ദേശഭക്തി ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ഓണത്തനിമ ജനറൽ കൺവീനർ ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു.

publive-image

അംബാസഡർ ജീവാസാഗർ, തനിമ കൺവീനർ ബാബുജി ബത്തേരി, കേണൽ ഇബ്രാഹിം അബ്ദുറസാഖ് അൽദായ്, ഡോ. ടി എ രമേശ് (സി ഇ ഓ, ഓൺകോസ്റ്റ്), മാത്യുസ് വർഗീസ് (കൺട്രി ഹെഡ്, ബി ഇ സി), സിവി പോൾ (എം ഡി, ഇന്ത്യൻ സെൻട്രൽ സ്‌കൂൾ), സിവി പോൾ (എം ഡി, ബൗബിയാൻ ഗ്യാസ്സ്സ് ) മുസ്തഫ കാരി (കൺട്രി ഡയറ്കടർ,

ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ്), കെ ഓ മാത്യു (എം ഡി, ഇന്ത്യൻ സെൻട്രൽ സ്‌കൂൾ), അനിൽ അടൂർ (കോർഡിനേറ്റിങ് എഡിറ്റർ, ഏഷ്യാനെറ്റ്), ശിവദാസ് (ഡയറക്ടർ, ബോസ്‌കോ ജൂവലറി), അജിത് കുമാർ (പ്രിൻസിപ്പൽ, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, കെ എസ് വർഗീസ് (എം ഡി ,

ഗൾഫ് അഡ്വാൻസ്ഡ് മെഡിക്കൽസ്), ഹംസ പയ്യന്നൂർ (സി ഇ ഓ, മെട്രോ മെഡിക്കൽ കെയർ), ബൈജു പാപ്പച്ചൻ, തോമസ് ഹൈഡിൻ, ജോയിന്റ് ജനറൽ കൺവീനർമാരായ ഷീലു ഷാജി, ജിനു കെ അബ്രഹാം, പെൺ തനിമ കൺവീനർ ഡയാനാ പോൾ എന്നിവർ പങ്കെടുത്തു.

Advertisment