Advertisment

കുവൈറ്റ്‌ പൊതുമാപ്പും കോവിഡ് -19 പശ്ചാത്തലവും - ഓവർസീസ് എൻ സി പി ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌:  പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികളെ സഹായിക്കുന്നതിനും, കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനും പ്രതിരോധത്തിനുമായി കുവൈറ്റിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി, ബുദ്ധിമുട്ട് അനുഭവിക്കുന്നവരായ വളരെ അത്യാവശ്യമുള്ളവർക്ക് ഭക്ഷണ സാധനങ്ങളും മറ്റു സഹായങ്ങളും എത്തിക്കുന്നതിന് സാമൂഹ്യ അകലവും, ആരോഗ്യ മന്ത്രാലയം നിഷ്‌കർച്ചിട്ടുള്ള വ്യക്തി, സുരക്ഷാ സംവിധാനങ്ങളും ധരിച്ചു കൊണ്ടു സ്വന്തമായുള്ള വാഹനമുപയോഗിച്ച് സംഘടനാംഗങ്ങൾ സേവനം നൽകുന്ന ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി ഓവർസീസ് എൻ സി പി അറിയിച്ചു.

Advertisment

publive-image

കഴിഞ്ഞ പൊതുമാപ്പിന്റെ സമയത്ത്, സൗജന്യ ടിക്കറ്റുൾപ്പെടെയുള്ള സേവനങ്ങളുമായി മുൻ നിരയിൽ പ്രവർത്തിച്ച സംഘടനാംഗങ്ങൾ ഈ വർഷവും സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ടെന്നും, മതിയായ താമസ രേഖകകൾ ഇല്ലാതെ കുവൈറ്റിൽ കഴിയുന്ന മുഴുവൻ പ്രവാസികളും ഇന്ത്യൻ എംബസിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച്, നിശ്ചിത തീയതിക്കകം തന്നെ പൊതുമാപ്പിൻ്റെ പ്രയോജനം ഉപയോഗപ്പെടുണമെന്നും, കുവൈത്തിൽ ഇന്ത്യൻ പ്രവാസികൾക്കിടയിൽ കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ കൃത്യമായി സാമൂഹിക അകലം പാലിക്കുവാനും അവശ്യ യാത്രകളിൽ അധികാരികൾ നിഷ്‌കർഷിച്ചിട്ടുള്ള വ്യക്തി, സുരക്ഷാ സംവിധാനങ്ങൾ ധരിക്കുവാനും, ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി വീട്ടിൽ കഴിയുവാനും പൂർണ്ണമായി സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാനും എല്ലാവരോടും അഭ്യർത്ഥിച്ചു.

ഹെൽപ്പ് ഡെസ്കിന്റെ സേവനം ലഭിക്കുന്നതിനും മറ്റു വിവരങ്ങൾക്കുമായി

അബ്ബാസ്സിയ - 97579814 & 51653 148,

മംഗഫ് - 99434036 & 60357933,

ഫർവാനിയ - 65637374 & 55786558,

ഹസാവി - 94966710,

സാൽമിയ – 97516002,

കുവൈറ്റ് സിറ്റി - 66957576 ,

ഹവല്ലി -50667728 ,

വഫ്ര – 94783050 ,

ജഹ്റ- 97511373 ,

അബ്ദലി - 6608 5959 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണെന്ന് ഒ എൻ സി പി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment