‘ലോകസഭ ഇലക്ഷനും & മതേതര ഇന്ത്യയും’ – ഒഎൻസിപി കുവൈറ്റ് ചർച്ച സംഘടിപ്പിച്ചു

ഗള്‍ഫ് ഡസ്ക്
Tuesday, April 16, 2019

കുവൈറ്റ്: ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി, 2019 ലെ ഇന്ത്യയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് “ലോകസഭ ഇലക്ഷനും & മതേതര ഇന്ത്യയും” എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചാസമ്മേളനം 2019 ഏപ്രിൽ 13 ശനിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ സംസ്ഥാന സംഘടന പ്രതിനിധികൾ പങ്കെടുത്തു.

ഓ എൻ സി പി കുവൈറ്റ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചർച്ച സമ്മേളനം, പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫൈസൽ മഞ്ചേരി -കേരള ഇസ്ലാമിക് ഗ്രൂപ്പ് , ഷാഫി ഹൈദർ – പ്രവാസി ജെ എം എം ജാർഖണ്ഡ്, ഭാസ്കരൻ തേവർ -ഒ എൻ സി പി തമിഴ്നാട്, ലായി ക് അഹമ്മദ്, – വെൽഫയർ കേരള, പ്രകാശ് ജാദവ് ഒ എൻ സി പി- മഹാരാഷ്ട്ര, മുകേഷ് വി പി- കല ആർട്ട്, മുബാരക് കാമ്പ്രത്ത്- ജി കെ പി എ കുവൈറ്റ്, ഈപ്പൻ ജോർജ് ഒ ഐ സി സി, സലീം രാജ് ഫോക്കസ്- കുവൈറ്റ്, അലക്സ് മാത്യു -കെ ജെ പി സ്,. ബിജു റാം സ്റ്റീഫൻ- ടെക്സാസ്, പുഷ്പരാജ്- കെ ഇ എ കുവൈറ്റ്, ജോൺസൻ വി പി -വേലൂർ ഒരുമ, ശ്രീബിൻ ശ്രീനിവാസൻ -ഇൻഡോ അറബ് കോൺഫഡറേഷൻ, ബ്രൈറ്റ് വർഗീസ് -ഒ എൻ സി പി കേരള തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

നിലവിലെ സർക്കാരിന്റെ, ഭരണഘടന ഉറപ്പ് തരുന്ന മതേതര രാജ്യത്തിന്റെ നിലപാടിനെതിര കഴിഞ്ഞ 5വർഷത്തിനുള്ളിൽ ഉണ്ടായ നടപടികളെക്കുറിച്ചും, ഇലക്ഷന് മുൻപായി മതേതര നിലപാടുകളുള്ള വിവിധ പ്രതിപക്ഷ പാർട്ടികളുടെ ഇടയിലെ ഐക്യമില്ലായ്മ യെ കുറിച്ചും ചർച്ചയിൽ വിമർശനമുയർന്നു. ട്രഷറർ രവീന്ദ്രൻ എല്ലാവർക്കും നന്ദി പറഞ്ഞു.

×