Advertisment

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം ജൂലൈ 30-ന്‌ പാത്താമുട്ടത്ത്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌:  കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ 5-‍ാമത്‌ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം’ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ ജൂലൈ 30-ന്‌ നടക്കും.

Advertisment

publive-image

പുണ്യശ്ലോകനായ സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ സ്മരണാർത്ഥം ഭിലായ്‌ സെന്റ്‌. തോമസ്‌ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മാർ തിയഡോഷ്യസ്‌ മിഷൻ സെന്ററിൽ രാവിലെ 9.00 മണി മുതൽ ആരംഭിക്കുന്ന സംഗമത്തിന്റെ ഉത്ഘാടനം മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിക്കും.

കൽക്കത്താ ഭദ്രാസനധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്., മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പങ്കെടുക്കും.

കുവൈറ്റിലെ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക, അഹമ്മദി സെന്റ്‌ തോമസ്‌ പഴയപള്ളി, സെന്റ്‌ ബേസിൽ ഇടവക, സെന്റ്‌ സ്റ്റീഫൻസ്‌ ഇടവക എന്നീ ഇടവകകളിൽ നിന്നും വേനൽ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയവരും, പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവരും പങ്കെടുക്കുന്ന കുടുംബസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി സംഘാടക സമിതിക്കുവേണ്ടി സെന്റ്‌ തോമസ്‌ മിഷൻ കുവൈറ്റ്‌ സോൺ കോർഡിനേറ്റർ ഷാജി എബ്രഹാം അറിയിച്ചു.

സംഗമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌ :

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക :

66944073 (ജുബിൻ പി. ഉമ്മൻ) / 50349409 (തോമസ്‌ ജോയ്‌)

സെന്റ്‌ ബേസിൽ ഇടവക :

99640211 (രാജീവ്‌ വഞ്ചിപാലം)

സെന്റ്‌ സ്റ്റീഫെൻസ്‌ ഇടവക :

97220836 (ലിറ്റി എം. ടോം)

Advertisment