Advertisment

കുവൈറ്റ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം ഓശാന തിരുനാൾ ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌:  കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഈ വർഷത്തെ ഓശാന ശുശ്രൂഷയും തുടർന്ന് ദിവ്യ ബലിയും കുവൈറ്റ്‌ സിറ്റി കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷകൾക്കു ഫാ. ബിനോയി കൊച്ചുകരികത്തിൽ കാർമ്മികത്വം വഹിച്ചു. ശുശ്രൂഷ ക്രമീകരണങ്ങൾക്കു കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവേമെന്റ് (കെ. എം. ആർ. എം )നേതൃത്വം നൽകി.

Advertisment

publive-image

മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ (KMRM) ഹാശാ ശുശ്രൂഷ സമയക്രമം;

പെസഹാ ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് 8:00 മണിക്ക് അഹമ്മദി ഔർ ലേഡി ഓഫ് അറേബിയ ദേവാലയത്തിലും,തുടർന്ന് വ്യാഴാഴ്ച വെളുപ്പിന് 3:30 ന്, സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിലും, വൈകിട്ട് 6.00 മണിക്ക് അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ദേവാലയത്തിലും നടത്തപെടും. ദുഖവെള്ളിയാഴ്ചത്തെ ശുശ്രൂഷ 9:00 മണിമുതൽ ഖൈത്താൻ കാർമൽ സ്കൂളിൽ വെച്ച് നടത്തും.

publive-image

ദുഃഖ:ശനിയുടെ ശുശ്രൂഷ രാവിലെ 5:45 ന് അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ദേവാലയത്തിൽ നടത്തും, ഉയിർപ്പ് തിരുന്നാൾ ശുശ്രൂഷയും വിശുദ്ധ കുർബാനയും കുവൈറ്റ്‌ സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ വെളുപ്പിന് 3:00 മണിക്കും നടത്തപ്പെടുന്നതാണ്.

publive-image

Advertisment