കുവൈറ്റ് പി സി എഫ് കുവൈറ്റ് ദേശീയ ദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 11, 2019

കുവൈറ്റ്:  കുവൈറ്റ് ദേശീയ ദിനത്തോടനുബന്ധിച്ചു ജാബ്രിയ ബ്ലഡ് ബാങ്ക് സൊസൈറ്റിയുമായി സഹകരിച്ചു കൊണ്ട് കുവൈറ്റ് പി സി എഫ് ഫെബ്രുവരി 22 വെള്ളിയാഴ്ച രക്തദാന പരിപാടി സംഘടിപ്പിക്കുന്നു.

കുവൈത്ത് പി സി എഫ് പ്രസിഡന്റ്‌ റഹിം ആരിക്കാടിയുടെ അധ്യക്ഷ തയിൽ ജാബ്രിയ ബ്ലഡ് ബാങ്ക് സൊസൈറ്റിയിൽ വെച്ച് നടത്തുന്ന രക്തദാന ക്യാമ്പ് കുവൈറ്റിലെ പ്രമുഖ എഡ്യൂക്കേഷണൽ കൺസൽട്ടൻസിയായ ജേക്കബ്സ് ഇന്റർനാഷണൽ കൺസൽട്ടൻസി എം ഡി ജേക്കബ് ചണ്ണപ്പേട്ട ഉത്‌ഘാടനം നിർവഹിക്കുന്നു.

രക്തദാന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബെന്ധപെടണമെന്നു ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

അൻസാർ കുളത്തുപുഴ 60999583
സലിം താനൂർ 67636251
സിറാജ് തൊട്ടപ്പ് 97647214

×