Advertisment

കുവൈറ്റ് പി സി ഡബ്ല്യൂ എഫ് അഞ്ചാം വാർഷികം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം അഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജനറൽ ബോസി യോഗം ഹംസ കെ കെ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

സിദ്ധീഖ് ആർ വി സ്വാഗതം പറയുകയും പ്രശാന്ത് കെ അധ്യക്ഷത വഹിക്കുകയും ചെയ്തു. എം പി തങ്ങൾ, ഹുസൈൻ ഹാജി, അശ്‌റഫ് യു, സുമേഷ് എം വി, മുജീബ് എം വി, മുബാറക് എം ,ജറീഷ് പി പി, സത്യപാൽ എം, സ്വർഗ്ഗ സുനിൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അശ്‌റഫ് പി സംഘടനാ വാർഷിക റിപ്പോർട്ടും ട്രഷറർ ഹനീഫ എം സാമ്പത്തീക റിപ്പോർട്ടും അവതരിപ്പിച്ചു.

publive-image

മുഹമ്മദ് ഷാജിയുടെ നേതൃത്വത്തിൽ കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി, മുതിർന്നവരുടെയും കുട്ടികളുടെയും പാട്ട് ഡാൻസ് മിമിക്രി സദസ്സിന് കൊഴുപ്പേകി, പങ്കെടുത്തവർക്കുള്ള നറുക്കെടുപ്പും സംഘടിപ്പിച്ചിരുന്നു. നാസർ കെ നന്ദി പറഞ്ഞു.

publive-image

publive-image

Advertisment