Advertisment

കുവൈത്തില്‍ പെസഹ പെരുനാള്‍ ആചരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ കുവൈറ്റിലെ വിശ്വാസികൾ പെസഹാ ആചരിച്ചു. കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് നാഗപ്പൂർ തിയോളജിക്കൽ സെമിനാരി അധ്യാപകനായ റവ. ഫാദർ ജോഷി പി ജേക്കബ് മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാദർ ജോൺ ജേക്കബ് സഹകാർമികനായിരുന്നു.

Advertisment

publive-image

ക്രിസ്തു തന്റെ അന്ത്യ അത്താഴ സമയത്ത് ഇത് എന്റെ ശരീരമാകുന്നു ഇത് എന്റെ രക്തമാകുന്നു എന്ന ഉടമ്പടി നൽകിയതിനാൽ Moundy Thursday എന്ന പേരിലും ഈ ദിവസം അറിയപ്പെടുന്നു.

പെസഹ ശുശ്രൂഷകൾക്ക് കുട്ടികളും സ്ത്രീകളുമടക്കം വിശ്വാസികളുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ 19/04/2019 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment