Advertisment

പ്രവാസി പ്രൊഫഷണലുകൾ അവരുടെ ബൗദ്ധിക ജ്ഞാനം രാഷ്ട്രനിർമ്മിതിക്കായി ഉപയുക്തമാക്കണം - പ്രൊഫ. വി കെ രാമചന്ദ്രൻ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:   പ്രവാസി പ്രൊഫഷണലുകൾ അവരുടെ ബൗദ്ധിക ജ്ഞാനവും വിദേശങ്ങളിൽ നിന്നും ആർജിച്ച പ്രവൃത്തി പരിചയവും രാഷ്ട്ര നിർമ്മിതിക്കായി ഉപയുക്തമാക്കണമെന്ന്പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേരള സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ്ചെയര്‍ പേഴ്സണുമായ പ്രൊഫ. വി. കെ രാമചന്ദ്രൻ.

Advertisment

publive-image

കുവൈറ്റിലെ പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം (പി. പി.എഫ്), കുവൈറ്റിന്റെ നാലാമത് വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചുനടന്ന പൊതു സമ്മേളനത്തിൽ പ്രസ്താവിച്ചു.

മംഗാഫ് അൽ-നജാത് സ്‌കൂളിൽ വെച്ച്ഫെബ്രുവരി 14 - ന് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫഷണൽ രംഗത്തും സാങ്കേതിക രംഗത്തും പ്രവർത്തിക്കുന്നവർ പ്രധാനമായും നാല് കാര്യങ്ങൾ സ്വായത്തമാക്കുകയോ പിന്തുടരുകയോ ചെയ്യണം എന്ന്, ''പ്രവാസിവിഭവശേഷിയും സാമ്പത്തീക വളര്‍ച്ചയും'' എന്ന വിഷയത്തെ അടിസ്ഥാനംആക്കിയുള്ള സെമിനാറിൽ പ്രൊഫ. രാമചന്ദ്രൻ പറഞ്ഞു.

പ്രൊഫഷണൽരംഗത്തുള്ളവർ അവരവരുടേതായ മേഖലകളിൽ പ്രാവീണ്യം നേടുക, യുക്തീവിചാരം/ വിവേചനബുദ്ധി, ശാസ്ത്ര വിഷയങ്ങളോട് യുക്തിസഹമായ സമീപനം സ്വീകരിക്കുക, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തോടുള്ള ഐക്യദാർഢ്യം എന്നീ നാല് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒാരോ പ്രൊഫഷണലുകളിലും അന്തര്‍ലീനമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

publive-image

"സയന്റിഫിക് ടെമ്പർ" എന്ന സംജ്ഞ /വാക്കു തന്നെ ഇന്ത്യ നെഹ്രുവിലൂടെ ലോകത്തിനും ശാസ്ത്ര രംഗത്തിനും നൽകിയ ഒരു സംഭാവന ആണ്. ഇത് ഭാരതത്തിന്റെ ഭരണഘടനയുടെ ഭാഗമാക്കി, ഒരു പക്ഷെ മറ്റു രാജ്യങ്ങളിൽ നിന്നുംവേറിട്ട് നിൽക്കുന്നു.

ദൗർഭാഗ്യം എന്ന് പറയട്ടെ, നിലവിലുള്ള ഭരണക്രമം ഇത്തരംവിഷയങ്ങളിൽ നിന്നും പിന്നോട്ടുപോകുന്ന ഒരു കാഴ്ചയാണ് സമകാലിക വിഷയങ്ങൾ വ്യക്തമാക്കുന്നത്. അതിന്റെ ഒരു പ്രതിഫലനം മാത്രമാണ് ശാസ്ത്ര കോൺഗ്രസ്സ്പോലുള്ള സമ്മേളനങ്ങളിൽ നിന്നും പ്രമുഖ ശാസ്ത്രജ്ഞർ വിട്ടുനിൽക്കുന്നത്.

കഴിഞ്ഞ മൂന്നു വർഷമായി, ഓഖി, വെള്ളപ്പൊക്കം തുടങ്ങി വിവിധങ്ങളായ പ്രകൃതി ദുരിതങ്ങളാലും, നോട്ടു നിരോധനം, ജി. എസ്. ടി തുടങ്ങിയ സാമ്പത്തിക ദുരിതങ്ങളാലും കേരളം പ്രതിസന്ധി നേരിട്ടെങ്കിലും, സാമ്പത്തിക വളർച്ചയിൽ മറ്റു സംസ്ഥാനങ്ങളേക്കാളും ശരാശരി അഖിലേന്ത്യ നിരക്കിനേക്കാളും ബഹുകാതം മുന്നിലാണെന്ന് രാമചന്ദ്രൻ ഊന്നി പറഞ്ഞു.

അഖിലേന്ത്യ ശരാശരി 6.8 %മാത്രമുള്ളപ്പോൾ കേരളം 7.5 % സാമ്പത്തിക വളർച്ചനേടിയതു അച്ചടക്കത്തോട്കൂടിയുള്ള സാമ്പത്തികാസൂത്രണവും ഭാവനാപൂർവമായിട്ടുള്ള നടപടികളും കൊണ്ടുമാത്രമാണ്.

കേന്ദ്രവിഹിതം കുറയുമ്പോഴും ആവശ്യമായ വിഭവ സമാഹരണംനടത്തുവാനും അതോടൊപ്പം തന്നെ സാമൂഹ്യ ക്ഷേമ പദ്ധതികൾ നിലനിർത്തുവാനും കഠിന ശ്രമം നടത്തുന്ന സംസ്ഥാനം ചെറുകിട വ്യവസായങ്ങളിൽ ഉറച്ചുനിന്നു സാമ്പത്തിക വികസനം നേടിയതു കാരണം ആണ് ആളോഹരി വരുമാനത്തിലും അഖിലേന്ത്യാ ശരാശരിയേക്കാളും 60% കേരളം മുന്നിട്ടു നിൽക്കുന്നത്.

ഇത് മാത്രമല്ലമാനവ വികസന സൂചികയിലും കേരളം മുന്നിട്ടു നില്‍ക്കുന്ന കാരണങ്ങളിൽ ഒന്ന്പ്രവാസികളുടെ സംഭാവന ആണ്. പ്രവാസികളായ പ്രൊഫഷനലുകളുടെ മൂലധന നിക്ഷേപം മാത്രമല്ല, അവരുടെ അന്തർദ്ദേശീയ രംഗത്തുനിന്നും ലഭിച്ചിട്ടുള്ള സാങ്കേതിക വൈഭവവും പ്രവർത്തി പരിചയവും സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുവാൻ വേണ്ടനിർദ്ദേശവും സഹായവും നൽകാൻ സംസ്ഥാന പ്ലാനിങ് ബോർഡ് സാദാ സന്നദ്ധം ആണെന്നും അത്തരം പ്രൊഫഷണലുകള്‍ ബോർഡിനെയും സംസ്ഥാന സർക്കാരിന്റെമറ്റു വകുപ്പുകളേയും സമീപിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇത്തരം സംരംഭങ്ങൾക്കും സാങ്കേതിക ജ്ഞാനത്തിന്റെ പങ്കുവെപ്പിനും അനുഗുണമായ നടപടികൾ ആണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതും, അതിന്റെ ഭാഗമായി സ്റ്റാർട്ട് അപ്പ് പോലുള്ള സംരംഭങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതും.

പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം തികച്ചും വളരെ നൂതനമായ ആശയങ്ങൾ സമീകരിക്കുന്നതും അതോടപ്പം തന്നെ ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രൊഫഷനലുകളെ ഒന്നിച്ചു കോർത്തിണക്കുന്ന ഒരു സംഘടന ആയതിൽ പ്രൊഫ.രാമചന്ദ്രൻ പി പി എഫിനെ അഭിനന്ദിച്ചു.

അതുപോലെ തന്നെ, കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് എന്ന സംഘടനയുടെ രൂപീകരണം വിദേശത്തും സ്വദേശത്തും ഒരേ ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന, പി പി എഫു പോലുള്ള സംഘടനകളുടെ യോജിച്ച പ്രവർത്തനത്തിന് സഹായകരമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പി പി എഫ് പ്രസിഡണ്ട് രാജഗോപാലൻ ഇ അദ്ധ്യക്ഷനായ യോഗത്തിനു ജനറൽസെക്രട്ടറി ശങ്കർ റാം സ്വാഗതം പറഞ്ഞു. മുഖ്യ അതിഥിയായി പങ്കെടുത്ത പ്രൊഫ.വി കെ രാമചന്ദ്രനെ പി പി എഫ് മുൻ ജനറല്‍ സെക്രട്ടറി അനില്‍ കുമാർ സദസ്സിനുപരിചയപ്പെടുത്തി.

പി പി എഫിന്റെ ഉപഹാരം സംഘടനാ ഭാരവാഹികൾ പ്രൊഫ. വികെ രാമചന്ദ്രന് കൈമാറി.യോഗത്തിൽ പങ്കെടുത്തു സംസാരിച്ച കേരള പ്രവാസി ക്ഷേമനിധി ബോർഡ്ഡയറക്ടറും ലോക കേരള സഭ അംഗവുമായ എൻ അജിത് കുമാർ, കേരളസർക്കാരും നോർക്കയും പ്രവാസികൾക്ക് വേണ്ടി നടത്തുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് വിശദീകരിച്ചു.

നടപ്പു വർഷത്തിലെ ബഡ്ജറ്റിൽ പ്രവാസികൾക്ക്മാത്രമായി 27 കോടി രൂപ അധികമായി വകയിരുത്തിയത് സർക്കാരിന്പ്രവാസികളിലുള്ള പ്രതിബദ്ധത വിളിച്ചോതുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി ഡിവിഡന്റ് പോലുള്ള പദ്ധതികളില്‍ എല്ലാ പ്രവാസികളും അംഗമാകണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു. കുവൈറ്റിലെ പ്രമുഖ വ്യവസായിയും, മാര്‍ക്ക് ഗ്രൂപ്പ് കമ്പനി ചെയര്‍മാനൂം മാനേജിംഗ്ഡയറക്റ്ററുമായ സുരേഷ് സി പിള്ളയെ, അദ്ദേഹം പ്രവാസി സമൂഹത്തിനു നൽകിയ സംഭാവനകളെ അംഗീകരിച്ചു പ്രസ്തുത യോഗത്തിൽ ആദരിക്കുകയുണ്ടായി.

പി പി എഫ് മുന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍ സുരേഷ് പിള്ളയെ സദസ്സിനു പരിചയപ്പെടുത്തുകയും പി പി എഫ് ന്റെ സ്നേഹോപഹാരം വേദിയിൽ വെച്ച് മുഖ്യഅഥിതി പ്രൊഫ. വി കെ രാമചന്ദ്രൻ സുരേഷ് സി പിള്ളക്ക് കൈമാറി.

തുടർന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത സുരേഷ് പിള്ള, പി പി എഫ് പോലുള്ള സംഘടനകൾ പ്രവാസി സമൂഹത്തിനു നൽകുന്ന സഹായങ്ങളെ അഭിനന്ദിച്ചു. ലോക കേരള സഭ അംഗവും വനിതാ വേദി ജനറല്‍ സെക്രട്ടറിയുമായ ഷെറിൻ ഷാജു, കുവെെറ്റ് എഞ്ചിനീയേഴ്‌സ് ഫോറം ജനറൽ കൺവീനർ അബ്ദുൽ സഗീർ, കല പ്രസിഡണ്ട്  ജ്യോതിഷ് ചെറിയാൻ എന്നിവർ സമ്മേളനത്തിന് ആശംസ നേർന്നു.

തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ പ്രൊഫ. വി കെ രാമചന്ദ്രൻ സദസ്സിൽ നിന്നുമുയർന്ന ചോദ്യങ്ങൾക്കു മറുപടി നൽകി. പി. പി എഫ്. വൈസ് പ്രസിഡന്റ്അഡ്വ. തോമസ് സ്റ്റീഫൻ നന്ദി രേഖപ്പെടുത്തിയ യോഗത്തില്‍ ഷാജി മഠത്തിൽ അവതാരകനായി പ്രവര്‍ത്തിച്ചു.

Advertisment